നന്മയുള്ള നാളേക്കു വേണ്ടി വിദ്യാര്‍ത്ഥികള്‍ മുന്നിട്ടിറങ്ങണം: എസ് ഐ ഒ
Oct 13, 2016, 10:00 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 13/10/2016) നാട്ടില്‍ വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗവും അസഹിഷ്ണുതയും ആശങ്കാജനകമാണെന്നും, നന്മയുള്ള ഒരു നാളേക്കു വേണ്ടി വിദ്യാര്‍ത്ഥികള്‍ മുന്നിട്ടിറങ്ങണമെന്നും എസ് ഐ ഒ സംഘടിപ്പിച്ച സവിയ്യ ക്യാമ്പ് അഭിപ്രായപെട്ടു. മനസില്‍ നന്മയും സൗഹാര്‍ദവും ഉള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ എസ് ഐ ഒ തൃക്കരിപ്പൂര്‍ യൂണിറ്റ് സംഘടിപ്പിച്ചിരുന്ന ബ്രൈറ്റ് ടീന്‍ സമ്മര്‍ ക്യാമ്പിന്റെ തുടര്‍ച്ചയായിരുന്നു സവിയ്യ.
ഐ സി സി സെക്രട്ടറി ലത്വീഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹിഷാം മാസ്റ്റര്‍ കണ്ണൂര്‍, റഹ് മാന്‍ അസ്ഹരി, അലി മന്‍സൂര്‍ എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. എസ് ഐ ഒ യൂണിറ്റ് പ്രസിഡന്റ് ഫൈസാന്‍ സ്വാഗതവും, സെക്രട്ടറി ശമല്‍ നന്ദിയും പറഞ്ഞു. സവാദ്, മുസമ്മില്‍, ആഷിഖ്, റാസിഖ്, സജാദ് ജി ഐ ഒ പ്രവര്‍ത്തകരായ ജസീറ ബഷീര്‍, ഫാത്വിമ മര്‍വ, ഷിഫ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
Keywords : Trikaripur, SIO, Protest, Meeting, Inauguration, Students, Education.