city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

12 വർഷമായി സ്വന്തമായി കെട്ടിടമില്ലാതെ ഏകാധ്യാപക സ്‌കൂൾ

മുള്ളേരിയ: (www.kasargodvartha.com 02.06.2021) വിദ്യാലയങ്ങളെല്ലാം ഹൈടെക് ആവുകയും ക്ലാസ് റൂമുകൾ സ്മാർട് ആവുകയും ചെയ്‌ത കേരളത്തിൽ സ്വന്തമായി സ്ഥലമോ കെട്ടിടമോ പോലുമില്ലാതെ ദുരിതം പേറുകയാണ് പൂത്തപ്പലത്തെ ഏകധ്യാപക സ്‌കൂൾ. കാത്തിരിപ്പിന്റെ 12-ാം വർഷമാണിത്. കാറഡുക ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിലാണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.

                                                                          
12 വർഷമായി സ്വന്തമായി കെട്ടിടമില്ലാതെ ഏകാധ്യാപക സ്‌കൂൾ



പ്ലാന്റേഷനാൽ ചുറ്റപ്പെട്ട് കിടക്കുന്ന പൂത്തപ്പലത്ത് നിന്ന് നൂറിലേറെ വിദ്യാർഥികൾ രണ്ട് കിലോമീറ്റർ ദൂരമുള്ള ബെള്ളൂർ ഗവ.സ്കൂളിലേക്കാണ് പഠിക്കാനെത്തുന്നത്. ഒന്നാം ക്ലാസ് മുതലുള്ള ചെറിയ കുട്ടികൾക്ക് നടക്കാൻ ഏറെ പ്രയാസപ്പെടേണ്ടി വരുന്നതിനാൽ നാട്ടുകാരുടെ നിരന്തരമുള്ള സമ്മർദത്തെ തുടർന്ന് എം എൽ എ ആയിരുന്ന സി ടി അഹ്‌മദ് അലിയുടെ കനിവ് കൊണ്ട് ഏകധ്യാപക സ്കൂളിന് സർകാർ അനുവാദം നൽകിയത്.

ഏകധ്യാപക സ്കൂൾ അനുവദിച്ചതിലൂടെ നേരിയ ആശ്വാസം വന്നെങ്കിലും സ്കൂൾ പ്രവർത്തിച്ച് വരുന്നത് പൂത്തപ്പലം ജമാഅത് പള്ളിക്ക് കീഴിലുള്ള ഖിദ്മത്തുൽ ഇസ്ലാം മദ്റസയിലാണ്. താൽകാലികമായി ആരംഭിക്കാൻ ജമാഅത് കമിറ്റി മദ്റസ കെട്ടിടം വിട്ടു നൽകി സഹകരിച്ചെങ്കിലും സ്കൂളിനായി സ്ഥലം അനുവദിക്കാൻ അധികൃതർ മുൻകൈ എടുത്തില്ല.

മദ്റസ പുതിയ കെട്ടിടത്തിലേക്ക് മാറിയപ്പോൾ പഴയ കെട്ടിടം സ്കൂളിനായി പ്രവർത്തിച്ചെങ്കിലും കാലപ്പഴക്കമുള്ള കെട്ടിടം തകരാനുള്ള സാധ്യതകൾ ഏറെയാണ്. റവന്യൂ വകുപ്പിന് കീഴിലുള്ള 70 സെൻ്റ് സ്ഥലം സ്കൂളിന് വിട്ട് നൽകിയെങ്കിലും പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് തുടർ നടപടികൾ ഉണ്ടായില്ലെന്നാണ് പരാതി. മൂന്ന് വർഷം മുമ്പ് ഒരു വ്യക്തി 40 സെൻ്റ് സ്ഥലം സ്കൂൾ കെട്ടിടത്തിനായി വിട്ട് നൽകിയിട്ടുണ്ടെങ്കിലും രേഖകൾക്ക് അധികൃതർ വേണ്ട പരിഗണ നൽക്കാത്തതിനാൽ മന്ദഗതിയിലാണെന്ന് നാട്ടുകാർ പറയുന്നു.

സ്കൂളിന് സ്വന്തമായ സ്ഥലവും കെട്ടിടവും യുദ്ധകാലടിസ്ഥാനത്തിൽ നിലവിൽ വന്നില്ലെങ്കിൽ കുട്ടികളുടെ വിദ്യാഭ്യാസ ഭാവി അനിശ്ചിതത്വത്തിലാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ. 12 വർഷത്തിനിടയിൽ നിരവധി വിദ്യാർഥികൾ ഇവിടെനിന്ന് പഠിച്ചിറങ്ങി ഉന്നത പഠനം നടത്തി വരുന്നു. നിലവിലെ മദ്റസ കെട്ടിടത്തിൽ 50 ലേറെ വിദ്യാർഥികൾ പഠിക്കുന്നുണ്ട്.

പൂത്തപ്പലത്ത് നിന്ന് പൊട്ടിപ്പൊളിഞ്ഞതും വാഹന സൗകര്യമില്ലാത്തതുമായ റോഡിലൂടെയാണ് വിദ്യാർഥികൾ ബെള്ളൂർ സ്കൂളിലെത്തുന്നത്. എം എൽ എ ഫൻഡിൽ നിന്നും ബെള്ളൂർ സ്‌കൂളിന് അനുവദിച്ച ബസിന് റൂട് നിശ്ചയിച്ചപ്പോഴും പൂത്തപ്പലത്തെ പരിഗണിച്ചില്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നു. ഏകാധ്യാപക സ്‌കൂളിന്റെ പരിതസ്ഥിതി കാണിച്ച് ജില്ലയുടെ ചുമതലയുള്ള മന്ത്രി അഹ്‌മദ് ദേവർകോവിലിന് നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്. പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് നാട്ടുകാർ.

Keywords:  Mulleria,kasaragod,Kerala,news,school,Teacher,class,karadukka,C.T Ahmmed Ali,Jamaath,madrasa,Committee,Education,Bellur,MLA,Fund,Minister, Single teacher school in Poothappalam.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia