സ്‌കൂളുകള്‍ അടയ്ക്കണോ വേണ്ടയോ? തീരുമാനം വെള്ളിയാഴ്ച
തിരുവനന്തപുരം: (www.kasargodvartha.com 13.01.2022) കോവിഡ് വ്യാപനം കൂടി വരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ അടയ്ക്കണമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനം വെള്ളിയാഴ്ച ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. സാങ്കേതിക വിദഗ്ധരുടെ ഉള്‍പെടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. തീരുമാനം വെള്ളിയാഴ്ചത്തെ അവലോകന യോഗത്തില്‍ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദ്യാര്‍ഥികളില്‍ രോഗവ്യാപനം ഉണ്ടായിട്ടില്ലെന്ന് മന്ത്രി അറിയിച്ചു. കലാലയങ്ങളിലെ ക്ലസ്റ്ററുകള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നും മന്ത്രി പ്രതികരിച്ചു. സംസ്ഥാനത്തെ സ്‌കൂളുകളിലെ സാഹചര്യം വിലയിരുത്തിയ ശേഷം നിയന്ത്രണങ്ങള്‍ സംബന്ധിച്ച് തീരുമാനമുണ്ടാകും. പരീക്ഷ നടത്തിപ്പും സ്‌കൂളുകളുടെ നിലവിലെ സാഹചര്യവും മുഖ്യമന്ത്രിയെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.
Keywords: Should schools close or not? Decision Friday, Thiruvananthapuram, News, Education, Health, Health-minister, COVID-19, Kerala.