പ്ലസ് വണ്‍ പ്രവേശനത്തിനെത്തിയ വിദ്യാര്‍ത്ഥിക്ക് എസ് എഫ് ഐ പ്രവര്‍ത്തകരുടെ ഭീഷണിയെന്ന് പരാതി; പെരിയയില്‍ കൊല്ലപ്പെട്ട ശരത്ത്‌ലാലിന്റെ ബന്ധുവായ കെ എസ് യു പ്രവര്‍ത്തകന്‍ പോലീസ് സഹായത്തോടെ ടി സി വാങ്ങി മറ്റൊരു സ്‌കൂളിലേക്ക് മാറി
Jun 11, 2019, 10:31 IST
പെരിയ: (www.kasargodvartha.com 11.06.2019) പ്ലസ് വണ്‍ പ്രവേശനത്തിനെത്തിയ വിദ്യാര്‍ത്ഥിക്ക് എസ് എഫ് ഐ പ്രവര്‍ത്തകരുടെ ഭീഷണിയെന്ന് പരാതി. പെരിയയില്‍ കൊല്ലപ്പെട്ട ശരത്ത്‌ലാലിന്റെ ബന്ധുവായ കെ എസ് യു പ്രവര്‍ത്തകന്‍ പോലീസ് സഹായത്തോടെ ടി സി വാങ്ങി മറ്റൊരുസ്‌കൂളിലേക്ക് മാറി. ശരത്‌ലാലിന്റെ പിതൃസഹോദരിയുടെ മകന്‍ ഉമേശന്റെ മകന്‍ ദീപകിനാണ് സ്‌കൂളില്‍ നിന്നും ദുരനുഭവമുണ്ടായത്.
അട്ടേങ്ങാനം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ദീപകിന് ആദ്യ അലോട്ട്‌മെന്റില്‍ പ്രവേശനം ലഭിച്ചത്. രണ്ടാം അലോട്ട്‌മെന്റില്‍ രാവണീശ്വരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലഭിച്ചു. ഇതോടെ ഇവിടെ പ്രവേശനം നേടി. സ്‌കൂളിലെത്തിയപ്പോള്‍തന്നെ എസ് എഫ് ഐ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ തനിക്ക് മുന്നറിയിപ്പ് നല്‍കിയതായി പറയുന്നു. എസ് എഫ് ഐ എന്നെഴുതിയ കാര്‍ഡ് നല്‍കിയാണ് സ്വീകരിച്ചതെന്നും എല്ലാ ദിവസവും ക്ലാസില്‍ വരുമ്പോള്‍ കാര്‍ഡ് കൈയ്യില്‍ കരുതണമെന്നും പറഞ്ഞതായി ദീപക് പറയുന്നു.
തുടര്‍ന്ന് ഫോണിലെ സ്റ്റാറ്റസ് മായ്ച്ചുകളയണമെന്നും ആവശ്യപ്പെട്ടു. വനിതാ മതിലിനെക്കുറിച്ച് നവമാധ്യമങ്ങളില്‍ പോസ്റ്റിട്ട മാവുങ്കാലിലെ വൈഷ്ണവിന്റെ അനുഭവം ചോദിച്ചാല്‍ മതിയെന്നും ഒരു എസ് എഫ് ഐ പ്രവര്‍ത്തകന്‍ ഫോണില്‍ വിളിച്ച് ഭീഷണിമുഴക്കുന്ന ശബ്ദരേഖയും ദീപകിന്റെ കൈയ്യിലുണ്ട്. ഭീഷണിയുയര്‍ന്നതോടെ ദീപകിനെ പെരിയ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് മാറ്റാന്‍ ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നു.
തുടര്‍ന്ന് ഹൊസ്ദുര്‍ഗ് പോലീസില്‍ വിവരമറിയിക്കുകയും സി ഐ എം പി വിനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് രാവണീശ്വരം സ്‌കൂളില്‍ നിന്നും ടി സി വാങ്ങി ദീപക് പെരിയ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ചേര്‍ന്നത്. ഫോണില്‍ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കാനൊരുങ്ങുകയാണ്. ദീപകിന്റെ ബന്ധുക്കള്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Periya, school, Education, SFI, KSU, SFI's Ragging against KSU activist; Student took admission in another school
< !- START disable copy paste -->