ആര്‍എംഎസ്എ സ്‌കൂളുകളോടുള്ള അവഗണന: എസ്എഫ്‌ഐ പ്രതിഷേധ മാര്‍ച്ച് ഡിസംബര്‍ 8ന്
Nov 29, 2014, 08:00 IST
കാസര്‍കോട്: (www.kasargodvartha.com 29.11.2014) ജില്ലയില്‍ ആര്‍എംഎസ്എ സ്‌കൂളുകള്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡിസംബര്‍ എട്ടിന് ഡിഡിഇ ഓഫീസിലേക്ക് എസ്എഫ്‌ഐ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും.
ജില്ലയില്‍ അനുവദിച്ച ആര്‍എംഎസ്എ സ്‌കൂളുകളില്‍ അധ്യാപകരെ നിയമിക്കാനോ അടിസ്ഥാന സൗകര്യമൊരുക്കാനോ അധികൃതര്‍ തയ്യാറായിട്ടില്ല. ക്രിസ്മസ് പരീക്ഷ കൂടി വരാനിരിക്കെ ഇവിടങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ ഭാവി ആശങ്കയിലാണ്. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും മുന്‍ കൈയ്യോടെ സാമ്പത്തിക സ്വരൂപണം നടത്തിയാണ് സ്‌കൂളുകള്‍ പ്രവര്‍ത്തനം നടത്തുന്നത്.
കേന്ദ്ര - സംസ്ഥാന ഗവണ്‍മെന്റുകള്‍ ആര്‍എംഎസ്എ സ്‌കൂളുകളോട് കടുത്ത അവഗണന തുടരുകയാണ്. എട്ടിന് രാവിലെ 10 മണിക്ക് കാസര്‍കോട് ഗവ. കോളജ് പരിസരത്ത് നിന്നും മാര്‍ച്ച് ആരംഭിക്കും. ഡിഡിഇ ഓഫീസിന് മുന്നില്‍ നടക്കുന്ന സമരം മുന്‍ എംഎല്‍എ സി.എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്യും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : SFI, Protest, School, Education, Kasaragod, Kerala, March, RMSA.
Advertisement: