എസ്.എഫ്.ഐ ഡിഡി ഓഫീസ് ഉപരോധിച്ചു
Jun 24, 2015, 13:30 IST
കാസര്‍കോട്: (www.kasargodvartha.com 24/06/2015) പാഠ പുസ്തകങ്ങള്‍ എത്രയും പെട്ടെന്ന് വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കുക, അധ്യാപകരില്ലാത്ത സ്‌കൂളുകളില്‍ അടിയന്തിരമായും അധ്യാപകരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എസ്.എഫ്.ഐ കാസര്‍കോട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിഡി ഓഫീസ് ഉപരോധിച്ചു. രണ്ട് മണിക്കൂറോളം നിണ്ടുനിന്ന ഉപരോധ സമരം എസ്.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി സുഭാഷ് പാടി ഉദ്ഘാടനം ചെയ്തു.
ഷിബുലാല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം അഫ്‌സല്‍, ഹബീബ്, നിധീഷ് തുടങ്ങിയവര്‍ സംസാരിച്ചു. എസ്.എഫ്.ഐ കാസര്‍കോട് ഏരിയ സെക്രട്ടറി ഷബീര്‍ കല്ലംകൈ സ്വാഗതം പറഞ്ഞു. ഉപരോധത്തെ തുടര്‍ന്ന് ഡിഡിഒ യുമായി ഡിവൈഎഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറി അനില്‍ ചെന്നിക്കര, എസ്.എഫ്.ഐ പ്രവര്‍ത്തര്‍ എന്നിവര്‍ ചര്‍ച്ച നടത്തി.
ജൂലൈ അഞ്ചിനകം എല്ലാ സ്‌കൂളുകളിലും ആവശ്യത്തിന് അധ്യാപകരെ നിയമിക്കുമെന്ന് ഡിഡിഒ ഉറപ്പ് നല്‍കി. പാഠപുസ്തകങ്ങള്‍ എത്രയും വേഗം വിദ്യാര്‍ത്ഥികള്‍ക്ക് എത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ഡിഡിഒ പറഞ്ഞു. സമരത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

Keywords : SFI, Office, Kasaragod, Kerala, Education, DD office.