അകക്കണ്ണ് കൊണ്ട് ലോകത്തെ കണ്ടവര്‍ക്ക് തുണയായി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍
May 26, 2015, 15:46 IST
കാസര്‍കോട്: (www.kasargodvartha.com 26/05/2015) എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാനഗര്‍ അന്ധവിദ്യാലയത്തിലെ അഞ്ച് വിദ്യര്‍ത്ഥികളുടെ പ്ലസ്ടു പഠന ചെലവ് എസ്എഫ്‌ഐ കാസര്‍കോട് ഏരിയാ കമ്മിറ്റി ഏറ്റെടുക്കും. മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡണ്ട് കെ ദിലീപ്, സെക്രട്ടറി ദേവി കിരണ്‍, ജോയിന്റ് സെക്രട്ടറി കാര്‍ത്തിക്, കുമ്പള ബംബ്രാണയിലെ അബ്ദുല്‍ ജബ്ബാര്‍, നഫീസത്ത് മിസ്‌രിയ എന്നിവരുടെ രണ്ട് വര്‍ഷത്തെ പഠന ചെലവാണ് എസ്എഫ്‌ഐ ഏറ്റെടുക്കുക.
ഇവര്‍ക്കുള്ള സഹായം രണ്ടിന് അന്ധവിദ്യാലയത്തില്‍ നടക്കുന്ന പരിപാടിയില്‍ സിപിഎം ജില്ലാ സെക്രട്ടറി കെ.പി സതീഷ്ചന്ദ്രന്‍ നല്‍കും. ജില്ലാ ജോയിന്റ് സെക്രട്ടറി സുഭാഷ് പാടി, ഏരിയാസെക്രട്ടറി ഷബീര്‍ കല്ലങ്കൈ, ജില്ലാ കമ്മിറ്റിയംഗം അഹമ്മദ് അഫ്‌സല്‍, ഹബീബ്, മുഹമ്മദ് എന്നിവര്‍ ബംബ്രണയിലെ അബ്ദുല്‍ ജബ്ബാറിന്റെയും നഫീസത്ത് മിസ്‌രിയയുടെയും വാടക വീട്ടിലെത്തി സഹായം ഉറപ്പു നല്‍കി. കണ്ണിന് തിമിരം ബാധിച്ച ഉപ്പ ഹസൈനാര്‍ മത്സ്യമാര്‍ക്കറ്റില്‍ ജോലി ചെയ്താണ് ഈ നിര്‍ധന കുടുംബം ജീവിതം കഴിയുന്നത്.
ഇവരെ സഹായിക്കാന്‍ പി. കരുണാകരന്‍ എംപിക്കും കലക്ടര്‍ക്കും എസ്എഫ്‌ഐ നിവേദനം നല്‍കും.
Keywords : Kasaragod, Kerala, SFI, SSLC, Examination, Winners, Education, Blind.