city-gold-ad-for-blogger

'പഠിക്കുവാനും ജീവിക്കുവാനും ഒരു വോട്ട്'; വിദ്യാര്‍ത്ഥികള്‍ വീടുകയറി വോട്ടഭ്യര്‍ത്ഥന

കാസര്‍കോട്:(www.kasargodvartha.com 06.04.2014) 'പഠിക്കുവാനും ജീവിക്കുവാനും ഒരു വോട്ട്' എന്ന മുദ്രാവാക്യമുയര്‍ത്തി വിദ്യാര്‍ഥികള്‍ വീടുകളിലെത്തി. ജില്ലയിലെ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ വികസന തുടര്‍ച്ചയ്ക്കായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി കരുണാകരന് വോട്ടു ചെയ്യണമെന്ന് അഭ്യര്‍ഥിച്ചാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വീടുകള്‍ കയറിയിറങ്ങിയത്. വിദ്യാര്‍ഥികളുടെ ചെറു സ്‌ക്വാഡുകള്‍ ഞായറാഴ്ച രാവിലെ മുതല്‍ വീടുകളിലെത്തി.

കേന്ദ്രസര്‍വ്വകലാശാലയുള്‍പ്പെടെ ജില്ലയുടെ വിദ്യാഭ്യാസ പുരോഗതിയില്‍ നാഴികക്കല്ലായ ഇടതു സ്ഥാനാര്‍ഥിക്ക് വിജയാശംസകള്‍ നേര്‍ന്നുകൊണ്ടാണ് കന്നി വോട്ടര്‍മാര്‍ വിദ്യാര്‍ഥികളെ വരവേറ്റത്. വിവിധ കേന്ദ്രങ്ങളില്‍ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, പ്രസിഡന്റ് എ.വി ശിവപ്രസാദ്, ഖദീജത്ത് സുഹൈല, ബി വൈശാഖ്, സി മഹേഷ്‌കുമാര്‍, കെ മഹേഷ്, എം വി സുജിത്ത്, സുഭാഷ് പാടി എന്നിവര്‍ നേതൃത്വം നല്‍കി.

എസ്എഫ്‌ഐ നേതൃത്വത്തില്‍ വിദ്യാര്‍ഥി റാലികള്‍ സംഘടിപ്പിച്ചു. മൊഗ്രാല്‍ പുത്തൂരില്‍ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. എം രാധാകൃഷ്ണന്‍ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് സുഭാഷ് പാടി, കെ കുഞ്ഞിരാമന്‍, റഫീഖ് കുന്നില്‍, എം ലക്ഷ്മണന്‍, പി അമല്‍, ശരത്ത്കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഷെബീര്‍ കല്ലങ്കൈ സ്വാഗതം പറഞ്ഞു. തിങ്കളാഴ്ച റെയില്‍വെ സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ച് പ്രചരണം നടത്തും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


'പഠിക്കുവാനും ജീവിക്കുവാനും ഒരു വോട്ട്'; വിദ്യാര്‍ത്ഥികള്‍ വീടുകയറി വോട്ടഭ്യര്‍ത്ഥന


Keywords:  Malayalam News, Kasaragod, Mogral, Students, SFI, election, Election-2014, P.Karunakaran-MP, Education, LDF, SFI election campaign for P.Karunakaran.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia