city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോടിന്റെ ഉന്നതവിദ്യാഭ്യാസ പിന്നോക്കാവസ്ഥ പഠിക്കാൻ ഏഴംഗ വിദ്യാഭ്യാസ കമീഷനുമായി എസ് എഫ് ഐ

കാസർകോട്: (www.kasargodvartha.com 23.07.2021) ജില്ലയുടെ ഉന്നതവിദ്യാഭ്യാസ പിന്നോക്കാവസ്ഥ പഠിക്കാൻ എസ് എഫ് ഐ ജില്ലാ കമിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ കമീഷൻ രൂപീകരിച്ചതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കാസർകോടിനെ ഉയരങ്ങളിൽ എത്തിക്കുന്നതിന് വേണ്ടി പഠനം നടത്തി നിർദേശം നൽകുകയാണ് ലക്ഷ്യം.

ചരിത്രകാരനും അധ്യാപകനുമായ ഡോ. സി ബാലൻ, കണ്ണൂർ സർവകലാശാല നിയമ വിഭാഗം മേധാവി ഡോ. ശീന ശുകൂർ, കന്നഡ വിഭാഗം മേധാവി ഡോ. രാജേഷ് ബജ്ജിക്കല, ഐ ഐ എം റാഞ്ചിയിലെ അസിസ്റ്റന്റ് പ്രൊഫസർ രഞ്ജിത് ആർ, സാംസ്‌കാരിക പ്രവർത്തകയും അധ്യാപകനുമായ കെ വി സജീവൻ, മാധ്യമ പ്രവർത്തകൻ വിനോദ് പായം, കണ്ണൂർ സർവകലാശാല മുൻ സെനറ്റ് മെമ്പറും എസ് എഫ് ഐ ജില്ലാ സെക്രടറിയുമായ ആൽബിൻ മാത്യു എന്നീ ഏഴ് പേരാണ് കമീഷൻ അംഗങ്ങൾ.

കാസർകോടിന്റെ ഉന്നതവിദ്യാഭ്യാസ പിന്നോക്കാവസ്ഥ പഠിക്കാൻ ഏഴംഗ വിദ്യാഭ്യാസ കമീഷനുമായി എസ് എഫ് ഐ

20 ദിവസത്തിനകം മണ്ഡലാടിസ്ഥാനത്തിൽ റിപോർട് തയ്യാറാക്കും. സാമൂഹിക രാഷ്ട്രീയ സാംസ്കാരിക വിദ്യാഭ്യാസ മാധ്യമ പ്രമുഖരുമായി സംവദിക്കും. നിലവിലുള്ള സ്ഥാപനങ്ങളുടെ ഗുണ നിലവാരം, പുതിയ സ്ഥാപനങ്ങളുടെ സാധ്യതകൾ, നിയമപഠനം, പാരാമെഡികൽ, സാങ്കേതികം, ട്രയിനിംഗ്, വിദൂര വിദ്യാഭ്യാസം, കേന്ദ്ര സർവകലാശാല തുടങ്ങി ന്യൂജൻ കോഴ്സുകളുടെയും സാധ്യതകൾ പരിശോധിക്കും. പിന്നോക്ക മേഖലയിലെ വിദ്യാർഥികളുടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ കൊഴിഞ്ഞുപോക്ക് പരിഹരിക്കാനാവശ്യമായ നിർദേശങ്ങൾ മുന്നോട്ട് വെയ്ക്കും .

തയ്യാറാക്കിയ റിപോർട് സംസ്ഥാന കമിറ്റി അംഗീകാരത്തോടെ സംസ്ഥാന സർകാർ, യു ജി സി, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർടികൾ എന്നിവർക്ക് സമർപിക്കും. നിർദേശങ്ങൾ നടപ്പാക്കാൻ തുടർനടപടികൾ സ്വീകരിക്കും.

ഒട്ടനവധി കാരണങ്ങളാൽ പിന്നോക്കം നിൽക്കുന്ന കാസർകോട്ട് ഹയർ സെകൻഡറി സീറ്റുകളുടെ പകുതി സീറ്റുകൾ പോലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇല്ലെന്ന് ഭാരവാഹികൾ പറഞ്ഞു. അഞ്ച് സർകാർ , ആർട്സ് ആൻഡ് സയൻസ് കോളജുകൾ, മൂന്ന് എയ്ഡഡ് കോളജുകൾ മാത്രമാണ് നിലവിലുള്ളത്. ലോ കോളജ് ആവശ്യം ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല. സർകാർ എഞ്ചിനിയറിംഗ് കോളജ് ഇല്ലാത്തത് മൂലം ഭീമമായ ഫീസ് മുടക്കി പഠിക്കേണ്ടുന്ന അവസ്ഥയാണ്. കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങൾക്ക് പ്രത്യേക ഊന്നൽ നൽകി പ്രത്യേക വിദ്യാഭ്യാസ പാകേജ് ജില്ലക്കായി നടപ്പാക്കണം.

കക്ഷി രാഷ്ട്രീയത്തിനതീതമായി മുഴുവൻ ജനവിഭാഗങ്ങളും രാഷ്ട്രീയ, യുവജന വിദ്യാർഥി സംഘടനകളും പിന്തുണക്കണമെന്നും ആവശ്യമായ സഹകരണം ഉണ്ടാവണമെന്നും ഭാരവാഹികൾ അഭ്യർഥിച്ചു. എസ് എഫ് ഐ ജില്ലാ സെക്രടറി ആൽബിൻ മാത്യു, പ്രസിഡന്റ് കെ അഭിരാം, സംസ്ഥാന കമിറ്റി അംഗം കെ വി ശിൽപ, ബിപിൻരാജ്, വിനയ് കുമാർ, വിപിൻ കിക്കാനം പങ്കെടുത്തു.

Keywords:  Kerala, News, Kasaragod, SFI, Students, Education, Press meet, Teachers, School, SFI District Committee formed Education Commission.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia