പഠിപ്പുമുടക്ക് സമരം: മാതൃഭൂമിക്കെതിരെ എസ്.എഫ്.ഐ
Nov 8, 2013, 11:00 IST
കാസര്‍കോട്: വിദ്യാര്‍ഥികളുടെ സംഘടനാ സ്വാതന്ത്ര്യം ചോദ്യം ചെയ്ത് കഴിഞ്ഞ ദിവസം മാതൃഭൂമി ദിനപത്രം പ്രസിദ്ധീകരിച്ച വാര്‍ത്ത തള്ളണമെന്ന് എസ്.എഫ്.ഐ ജില്ലാസെക്രട്ടറിയറ്റ്. പഠിപ്പുമുടക്ക് സമരം അധ്യയനം നഷ്ടപ്പെടുത്തുന്നതായി വ്യാകുലപ്പെടുന്ന വാര്‍ത്ത അരാഷ്ട്രീയ പ്രചാരകര്‍ക്കുള്ള പാദസേവയാണ്.
സംഘടനാ സ്വാതന്ത്ര്യം ഹനിക്കാനുള്ള വേദിയാക്കി പി.ടി.എയെ മാറ്റുന്നവര്‍ക്കെതിരെ കടുത്ത പ്രതിഷേധമുയരണം. എസ്.എസ്.എല്‍.സി വിജയശതമാനം കുറയാന്‍ സമരം കാരണമാകുന്നതായി പറഞ്ഞ ലേഖകന് സംഘടനാ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന കയ്യൂരും കുട്ടമത്തും പിലിക്കോടും തിമിരിയും കൊടക്കാടും ഉള്‍പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പഠന മികവിലൂടെ മറുപടി നല്‍കുന്നു.
ജില്ലയിലെ ഭൂരിപക്ഷം സ്‌കൂളിലും മുന്‍കൈയുള്ള എസ്.എഫ്.ഐയെ തകര്‍ക്കുകയാണ് പ്രചാരണത്തിന്റെ ലക്ഷ്യമെന്ന് നേതാക്കള്‍ ആരോപിച്ചു. നിരന്തര സമരത്തിലൂടെയാണ് കേരളത്തിന്റെ പഠനാന്തരീക്ഷം പുരോഗതിയിലേക്ക് നീങ്ങിയതെന്നതാണ് യാഥാര്‍ഥ്യം. പുരോഗമന വിദ്യാര്‍ഥി പ്രസ്ഥാനത്തെ തളര്‍ത്താനും അതുവഴി കലാലയങ്ങളെ അരാജകത്വത്തിലേക്ക് തള്ളിവിടാനുമുള്ള നെറികെട്ട നീക്കങ്ങള്‍ക്ക് കടുത്ത മറുപടി നല്‍കാന്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും തയ്യാറാകണമെന്ന് ജില്ലാസെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752