city-gold-ad-for-blogger

എല്‍ബിഎസില്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പ്രിന്‍സിപ്പല്‍ ശ്രമിക്കുന്നുവെന്ന് എസ്.എഫ്.ഐ

കാസര്‍കോട്: (www.kasargodvartha.com 05/03/2015) കാസര്‍കോട് എല്‍ബിഎസ് എന്‍ജിനീയറിങ് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ് കെഎസ്‌യു- എംഎസ്എഫ് സഖ്യത്തെ കൂട്ടുപിടിച്ച് പ്രിന്‍സിപ്പല്‍ ഡോ. നവാസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. വെള്ളിയാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ വിജയം ഉറപ്പാക്കിയപ്പോഴാണ് ഭരണകക്ഷിക്ക് വേണ്ടിയുള്ള ഈ നീക്കമെന്നും ആകെയുള്ള 40 സീറ്റില്‍ 14ല്‍ എസ്എഫ്‌ഐ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാന്‍ എംഎസ്എഫ് പ്രവര്‍ത്തകര്‍ അനുവദിച്ചില്ലെന്നും നേതാക്കള്‍ പറഞ്ഞു.

ഇക്കാര്യം പ്രിന്‍സിപ്പലിനോട് പരാതിപ്പെട്ടപ്പോള്‍ നടപടി സ്വീകരിച്ചില്ല. പ്രസിഡന്‍ഷ്യല്‍ രീതിക്ക് പകരം പാര്‍ലമെന്ററി തെരഞ്ഞെടുപ്പാണ് കോളജില്‍ നടത്തുന്നത്. ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. കോളജ് യൂണിയന്‍ പ്രവര്‍ത്തനം കാലയളവ് അവസാനിക്കാന്‍ 20 ദിവസം ബാക്കിയിരിക്കെയാണ് ഇത്തവണയും തെരഞ്ഞെടുപ്പ് പ്രഹസനത്തിന് മുതിരുന്നതെന്നും രാജേഷ് വെള്ളാട്ട് പറയുന്നു.

എല്‍ബിഎസില്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പ്രിന്‍സിപ്പല്‍ ശ്രമിക്കുന്നുവെന്ന് എസ്.എഫ്.ഐസ്ഥാനാര്‍ഥികളായി പത്രിക നല്‍കിയ ഒന്ന്, രണ്ട് വര്‍ഷ വിദ്യര്‍ത്ഥികളെ വീട്ടില്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയാണ് പിന്‍വലിപ്പിച്ചത്. മറ്റുള്ളവര്‍ നാമനിര്‍ദേശപത്രികയുമായി ചെന്നപ്പോള്‍ 18 കേസുള്ള എംഎസ്എഫ് പ്രവര്‍ത്തകന്‍ ഷബീറിന്റെ നേതൃത്വത്തില്‍ ഭീഷണിപ്പെടുത്തി നാമനിര്‍ദേശപത്രിക വാങ്ങി കീറി കളഞ്ഞു. അവസരം നിഷേധിച്ചവരുടെയും പത്രിക സ്വീകരിച്ച് നിര്‍ഭയമായി തെരഞ്ഞെടുപ്പ് നടത്തണം. ഇല്ലെങ്കില്‍ എസ്എഫ്‌ഐ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്നും രാജേഷ് വെള്ളാട്ട് വ്യക്തമാക്കി.

വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് എ.വി ശിവപ്രസാദ്, സി.എം സഫ്ദര്‍, അഹമ്മദ് അഫ്‌സല്‍ എന്നിവരും പങ്കെടുത്തു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Kerala, SFI, Press meet, LBS-College, Education, Students, Election. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia