മൊഗ്രാല്‍ ഗവ സ്‌കൂളില്‍ വി.എച്ച്.എസ്.ഇയില്‍ അഗ്രികള്‍ച്ചര്‍ കോഴ്‌സ് അനുവദിക്കണം: എം.എസ് മൊഗ്രാല്‍ ഗ്രന്ഥാലയം
Feb 1, 2016, 10:00 IST
മൊഗ്രാല്‍: (www.kasargodvartha.com 01/02/2016) മഞ്ചേശ്വരം മണ്ഡലത്തില്‍ വി.എച്ച്.എസ്.ഇയുള്ള അപൂര്‍വം സ്‌കൂളുകളില്‍ ഒന്നായ മൊഗ്രാല്‍ ഗവ സ്‌കൂളില്‍ വി.എച്ച്.എസ്.സിയില്‍ ഇപ്പോഴുള്ള ടി.വി, ഹോം അപ്ലയന്‍സ് കോഴ്‌സിന് പുറമേ ഗുണമേന്മയുള്ള അഗ്രികള്‍ച്ചര്‍ കോഴ്‌സും അനുവദിക്കണമെന്ന് എം.എസ് മൊഗ്രാല്‍ സ്മാരക ഗ്രന്ഥാലയം ആവശ്യപ്പെട്ടു. ഗവ. സര്‍വീസുകളില്‍ അഗ്രികള്‍ച്ചര്‍ അസിസ്റ്റന്‍ഡ് അടക്കമുള്ള കൃഷി വകുപ്പിലെ തസ്തികകള്‍ക്ക് മാനദണ്ഡമാക്കുന്നത് ഈ കോഴ്‌സാണ്. എന്നാല്‍ ഈ കോഴ്‌സുകള്‍ ഉള്ള സ്‌കൂളുകള്‍ കാസര്‍കോട് ജില്ലയില്‍ രണ്ടെണ്ണം മാത്രമേ ഉള്ളൂ. കാറഡുക്കയും തൃക്കരിപ്പൂരും ആണിവ.
മഞ്ചേശ്വരം മണ്ഡലത്തിലോ കാസര്‍കോടിന്റെ സമീപ പ്രദേശങ്ങളിലോ എവിടെയും ഈ കോഴ്‌സ് ഇല്ലാത്തത് കൊണ്ട് ഇത്തരം തസ്തികകളിലേക്ക് ഗവ. ഉദ്യോഗത്തില്‍ നിന്നും ഇവിടെ നിന്നുള്ളവര്‍ പുറം തള്ളപ്പെടുകയാണ്. ഈയൊരവസ്ഥയ്ക്ക് മാറ്റം വരുത്തുവാനും ഈ പ്രദേശങ്ങളുടെ സമഗ്ര പുരോഗതിക്കും കോഴ്‌സ് അനുവദിക്കേണ്ടത് അത്യാവശ്യമാണ്. പ്ലസ് വണ്‍ സീറ്റുകളുടെ അപര്യാപ്തതയ്ക്ക് പരിഹാരവും ഈ കോഴ്‌സ് ലഭ്യമാക്കുന്നതിലൂടെ നേടാനാവുമെന്ന് എം.എസ് ഗ്രന്ഥാലയം വിലയിരുത്തി.
വിദേശത്തേക്ക് പോവുന്ന റാഷിദ് മൊഗ്രാലിനു എം.എസ് മൊഗ്രാല്‍ ഗ്രന്ഥാലയം യാത്രയയപ്പ് നല്‍കി. എം.എസ് മൊഗ്രാല്‍ സ്മാരക ഗ്രന്ഥാലയത്തിന്റെ ഉപഹാരം സിദ്ദീഖ് അലി മൊഗ്രാല്‍ നല്‍കി. നിസാര്‍ പെര്‍വാഡ് അധ്യക്ഷത വഹിച്ചു. അഹ് മദ് അലി കുമ്പള, സിദ്ദിഖ് റഹ് മാന്‍, ആരിഫ് മൊഗ്രാല്‍, അബ്ദുല്‍ അഷ്‌കര്‍, അബ്ദുല്‍ ബാസിത്ത്, അജ്മല്‍ എന്നിവര്‍ സംസാരിച്ചു. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ സ്വാഗതവും അബ്ദുല്‍ ഹസീബ് നന്ദിയും പറഞ്ഞു.
Keywords : Mogral, School, Course, Education, Student, Sent off, M.S Mogral Library.