ഞാന്‍ പങ്കെടുത്തതില്‍ വെച്ച് ഏറ്റവും ചൂടേറിയ യാത്രയയപ്പ് യോഗം ഇത്: അംബികാസുതന്‍ മാങ്ങാട്
May 1, 2016, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 01.05.2016) ശിഷ്യഗണങ്ങള്‍ നല്ല നിലയിലായി കാണാനുള്ള അവസരം ലഭിക്കുക, വിട്ടു പിരിഞ്ഞു പോയി വര്‍ഷങ്ങള്‍ക്ക് ശേഷവും അവര്‍ ഊഷ്മളമായ ബന്ധം നില നിര്‍ത്തുക ഇതില്‍ കവിഞ്ഞൊരു പുണ്യവും ഒരധ്യാപകന് അല്ലെങ്കില്‍ അധ്യാപികയ്ക്ക് നേടാനില്ലെന്നും അംബികാസുതന്‍ മാങ്ങാട് പറഞ്ഞു. കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് ദീര്‍ഘ കാലത്തെ സേവനത്തിന് ശേഷം ഹെഡ് മിസ്ട്രസ് തസ്തികയില്‍ നിന്ന് പിരിയുന്ന എം ബി അനിതാ ഭായി ടീച്ചര്‍ക്ക് സ്‌കൂള്‍ പി ടി എ , ഒ എസ് എ സംയുക്തമായി നല്‍കിയ യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിന്തിരിഞ്ഞ് നോക്കുമ്പോള്‍ താന്‍ ദീര്‍ഘകാലം സേവനം ചെയ്ത സ്ഥാപനം നല്ല നിലയിലായിക്കാണുന്നതും ഒരു അധ്യാപകനെ, അധ്യാപികയെ സംബന്ധിച്ചിടത്തോളം സന്തോഷം പകരുന്ന വസ്തുതയാണ്. ഇത്രയും ചൂടേറിയ ഒരു യാത്രയയപ്പ് യോഗത്തില്‍ താന്‍ പങ്കെടുത്തതായി ഓര്‍മയിലില്ല. കാലാവസ്ഥാവ്യതിയാനത്തെയും അംബികാസുതന്‍ മാങ്ങാട് പരാമര്‍ശിച്ചു.
പൂര്‍വ വിദ്യാര്‍ത്ഥിയായ ശശിധരന്‍ കോടോത്ത് രൂപകല്‍പന ചെയ്ത ഉപഹാരം മുന്‍ നഗരസഭാ ചെയര്‍മാനും പൂര്‍വ വിദ്യാര്‍ത്ഥിയുമായ ടി ഇ അബ്ദുല്ല ടീച്ചര്‍ക്ക് സമര്‍പ്പിച്ചു. ആര്‍ട്ടിസ്റ്റ് ശശിധരന്‍ കോടോത്തിനുള്ള ഉപഹാരം നഗരസഭാ ചെയര്‍പേഴ്‌സന്‍ ബീഫാത്വിമ ഇബ്രാഹിം നല്‍കി. എ എസ് മുഹമ്മദ്കുഞ്ഞിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നഗരസഭാ സ്ഥിരം സമിതി ചെയര്‍മാന്‍ മിസ്‌രിയ ഹമീദ്, കൗണ്‍സിലര്‍ മുജീബ് തളങ്കര, ഫ്രാക് പ്രസിഡണ്ട് എം കെ രാധാകൃഷ്ണന്‍, പു ക സ പ്രസിഡണ്ട് ബാലകൃഷണന്‍ ചെര്‍ക്കള, കാസര്‍കോട് സാഹിത്യവേദി സെക്രട്ടറി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, എസ് എം സി ചെയര്‍മാന്‍ അബൂബക്കര്‍ തുരുത്തി, പി ടി എ വൈസ് പ്രസിഡണ്ട് സി എം എ ജലീല്‍, ബഷീര്‍ കൊല്ലമ്പാടി, ടി എ അബൂബക്കര്‍ ഹാജി, പി കെ സുരേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു. അനിതാഭായി ടീച്ചര്‍ മറുപടി പ്രസംഗം നടത്തി. കെ എച്ച് മുഹമ്മദ് നന്ദി പറഞ്ഞു.
Keywords : Sent off, Sent off, Teacher, School, Education, Students, Ambika Suthan Mangad.