city-gold-ad-for-blogger

പടന്നക്കാട് കാര്‍ഷിക കോളജില്‍ സീഡ് വെന്‍ഡിംഗ് മെഷീന്‍ മന്ത്രി ഉദ്ഘാടനം ചെയ്തു

പടന്നക്കാട്: (www.kasargodvartha.com 02.07.2016) പടന്നക്കാട് കാര്‍ഷിക കോളജ് പച്ചക്കറി വിത്ത് വിതരണത്തിനായി സ്ഥാപിക്കുന്ന സീഡ് വെന്‍ഡിങ് മെഷീന്‍ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ ആദ്യമായാണ് പച്ചക്കറി വിത്ത് വിതരണത്തിന് സീഡ് വെന്റിംഗ് മെഷീന്‍ സ്ഥാപിച്ചത്. കാര്‍ഷിക കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എം രാജഗോപാലന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.

പടന്നക്കാട് കാര്‍ഷിക കോളജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളില്‍ നിന്നും ഐ സി എ ആറിന്റെ ജെ ആര്‍ എഫ് പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്കുളള അനുമോദനം, ദേശീയ ഹോര്‍ട്ടി കള്‍ചറല്‍ മിഷന്റെ സാമ്പത്തികസഹായത്തോടെ നടത്തി വരുന്ന ഹൈടെക് കുരുമുളക് നഴ്‌സറി പരിപാലന പരിപാടിയുടെ ഭാഗമായി കര്‍ഷകര്‍ക്കായുളള സെമിനാര്‍ എന്നിവയുടെ ഉദ്ഘാടനവും ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു.

നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന്‍, കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സിലര്‍ എം എം നാരായണന്‍, നീലേശ്വരം നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ കെ കുഞ്ഞിക്കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കാര്‍ഷിക കോളജ് അസോസിയേറ്റ് ഡീന്‍ ഡോ. എം ഗോവിന്ദന്‍ സ്വാഗതവും നാളികേര മിഷന്‍ അസോസിയേറ്റ് ഡയറക്ടര്‍ ഡോ. ബി ജയപ്രകാശ് നായക് നന്ദിയും പറഞ്ഞു.

പടന്നക്കാട് കാര്‍ഷിക കോളജില്‍ സീഡ് വെന്‍ഡിംഗ് മെഷീന്‍ മന്ത്രി ഉദ്ഘാടനം ചെയ്തു

Keywords : Padannakad, Inauguration, Minister, College, Education, Students, Minister E Chandrashekaran.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia