city-gold-ad-for-blogger

ശാസ്‌ത്രോത്സവം: സംഘാടക സമിതി രൂപവല്‍ക്കരിച്ചു

പരവനടുക്കം: (www.kasargodvartha.com 19/10/2016) കാസര്‍കോട് സബ് ജില്ലാ ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത ശാസ്ത്ര, ഐടി പ്രവൃത്തി മേള നവംബര്‍ എട്ട്, ഒമ്പത് തിയ്യതികളില്‍ പരവനടുക്കം ചെമനാട് ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. മേളയുടെ വിജയത്തിനായി 201 അംഗ സംഘാടക സമിതി രൂപവല്‍ക്കരിച്ചു.

ഭാരവാഹികളായി ചെയര്‍മാന്‍ കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജി (ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ്), വര്‍ക്കിങ് ചെയര്‍മാന്‍ പി ടി എ പ്രസിഡന്റ് നാരായണന്‍ വടക്കിനിയ, ജനറല്‍ കണ്‍വീനര്‍ ജയരാജന്‍ കോടോത്ത് (പ്രിന്‍സിപ്പാള്‍ ജി എച്ച് എസ് എസ് ചെമ്മനാട്), ജനറല്‍ സെക്രട്ടറി ടി ഒ രാധാകൃഷണന്‍ (പ്രധാനാധ്യാപകന്‍), ട്രഷറര്‍ രവീന്ദ്രനാഥന്‍ (എ ഇ ഒ) എന്നിവരെ തെരഞ്ഞെടുത്തു.

നവബര്‍ എട്ടിന് പ്രവൃത്തി പരിചയമേള, സാമൂഹ്യ ശാസ്ത്രമേള, ഒമ്പതിന് ശാസ്ത്രമേള, ഗണിത ശാസ്ത്രമേള, ഐടി മേള എന്നിവയും നടക്കും. ഓണ്‍ലൈന്‍ എന്‍ട്രി 28ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി സമര്‍പിക്കണം. രജിസ്‌ട്രേഷന്‍ നവംബര്‍ 11ന് രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കും.

ശാസ്‌ത്രോത്സവം: സംഘാടക സമിതി രൂപവല്‍ക്കരിച്ചു

Keywords : Paravanadukkam, Committee, Meeting, Education, Students, Science fest: Reception committee formed.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia