city-gold-ad-for-blogger

ഇനി സാധാരണ നിലയിലേക്ക്; നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ മുഴുവന്‍ കുട്ടികളും സ്‌കൂളിലേക്ക്

തിരുവനന്തപുരം: (www.kasargodvartha.com 21.02.2022) നീണ്ട ഇടവേളയ്ക്ക് ശേഷം മുഴുവന്‍ കുട്ടികളെയും സ്വീകരിക്കാന്‍ ഒരുങ്ങി സംസ്ഥാനത്തെ സ്‌കൂളുകള്‍. സ്‌കൂളുകള്‍ പൂര്‍ണമായും തുറക്കാനുള്ള തീരുമാനത്തെ തുടര്‍ന്ന് 47 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് തിങ്കളാഴ്ച സ്‌കൂളുകളിലെത്തുന്നത്. രണ്ട് വര്‍ഷത്തിന് ശേഷമാണ് സ്‌കൂളുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നത്.

കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ച് കൊണ്ടാകും സ്‌കൂളുകളുടെ പ്രവര്‍ത്തനം. സംസ്ഥാനത്തെ സിബിഎസ്ഇ സ്‌കൂളുകള്‍ക്കും ഐസിഎസ്ഇ സ്‌കൂളുകള്‍ക്കും സര്‍കാര്‍ തീരുമാനങ്ങള്‍ ബാധകമാണ്. പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാന്‍ സ്‌കൂളുകള്‍ സജ്ജമാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

ഇനി സാധാരണ നിലയിലേക്ക്; നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ മുഴുവന്‍ കുട്ടികളും സ്‌കൂളിലേക്ക്

പുതുക്കിയ മാര്‍ഗരേഖ പ്രകാരം ഷിഫ്റ്റുകളില്ലാതെ വൈകുന്നേരം വരെയാകും ക്ലാസുകള്‍. ശനിയാഴ്ചകളും പ്രവൃത്തിദിനങ്ങളായിരിക്കും. 10, 12 ക്ലാസുകളില്‍ അടുത്തമാസമാകും പൊതു പരീക്ഷ നടത്തുക. പരീക്ഷക്ക് മുമ്പായി പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം.

Keywords:  Thiruvananthapuram, News, Kerala, School, Students, Education, Top-Headlines, Schools in Kerala are back to normal from today. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia