ഖരമാലിന്യ സംസ്‌കരണത്തിന് വിദ്യാര്‍ത്ഥികളുടെ സൗജന്യ പൈപ്പ് കമ്പോസ്റ്റ്
Dec 24, 2014, 11:40 IST
കാസര്‍കോട്: (www.kasargodvartha.com 24.12.2014) ഖരമാലിന്യ സംസ്‌കരണവും ജൈവ വളം നിര്‍മിക്കലും ലക്ഷ്യംവെച്ച് വിദ്യാര്‍ത്ഥികള്‍ വീടുകളില്‍ സൗജന്യമായി പൈപ്പ് കമ്പോസ്റ്റ് സ്ഥാപിച്ചു. ശുചിത്വകേരള ശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതി. ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പിന്റെ ഭാഗമായാണ് വീടുകളില്‍ സൗജന്യമായി പൈപ്പ് കമ്പോസ്റ്റ് സ്ഥാപിച്ചത്.
പൈപ്പ് കമ്പോസ്റ്റ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങളെകുറിച്ചും പ്ലാസ്റ്റിക്ക് നിര്‍മ്മമര്‍ജനത്തിന്റെ ആവശ്യകതയെകുറിച്ചും കുട്ടികള്‍ വീടുകളില്‍ ബോധല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. പള്ളിക്കര ഗ്രാമപഞ്ചായത്തിലെ പനയാല്‍ വാര്‍ഡിലെ തെരഞ്ഞെടുത്ത വീടുകളിലാണ് വിദ്യാര്‍ത്ഥികള്‍ പൈപ്പ് കമ്പോസ്റ്റ് സ്ഥാപിച്ചത്.
എസ്.എം.എ.യു.പി.എസ് പനയാലിലാണ് ക്യാമ്പ് നടക്കന്നത്. ഡിസംബര്‍ 20ന് ആരംഭിച്ച ക്യാമ്പ് 26 ന് സമാപിക്കും. ഉദുമ എംഎല്‍എ കെ. കുഞ്ഞിരാമന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വാര്‍ഡ് അംഗം പത്മിനി അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സാലിമ്മ ജോസഫ് സ്വാഗതം പറഞ്ഞു. 49 വിദ്യാര്‍ഥികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. അധ്യാപകരായ എ. സുകുമാരന്‍ നായര്‍, പി. മനോജ്, പി. ശ്രീജിത്ത്, സി.എ സന്തോഷ്, എ.സി ജയശ്രീ, മുകുന്ദന്‍, ജിജി തോമസ് തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കുന്നു.

File Photo |