പഠനത്തോടൊപ്പം ഗൃഹോപയോഗ ഉല്‍പന്നനിര്‍മാണവുമായി അടുക്കത്ത്ബയല്‍ ഗവ യു പി സ്‌കൂള്‍ കുട്ടികള്‍
Mar 29, 2017, 13:00 IST
കാസര്‍കോട്: (www.kasargodvartha.com 29.03.2017) പഠനത്തോടൊപ്പം ഗൃഹോപയോഗ ഉല്‍പന്നനിര്‍മാണവുമായി അടുക്കത്ത്ബയല്‍ ഗവ. യു പി സ്‌കൂള്‍ കുട്ടികള്‍. കുളിക്കാനുള്ള സോപ്പ് മുതല്‍ തുണി അലക്കാനുള്ള സോപ്പ്, വാഷിംഗ് പൗഡര്‍, ടോയ്‌ലറ്റ് ക്ലീനര്‍, ഡിഷ് വാഷ്, ഫ്‌ളോര്‍ ക്ലീനര്‍ തുടങ്ങി അര ഡസനോളം ഉല്‍പന്നങ്ങള്‍ ഉണ്ടാക്കിയാണ് അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഗൃഹ ഉപയോഗ സാധനങ്ങുളുടെ വിപണി കുട്ടികള്‍ കൈയ്യടക്കിയത്.
ഏഴാം ക്ലാസിലെ ശാസ്ത്രപാഠപുസ്തകത്തിലെ ആസിഡും ആല്‍ക്കലികളും എന്ന പാഠഭാഗത്തിലെ ആ ആല്‍ക്കലികളുടെ ഉപയോഗം കുട്ടികള്‍ക്കും പൊതുസമൂഹത്തിനും പരിചയപ്പെടുത്തുന്നതിനാണ് പരീക്ഷണ നിര്‍മാണം തുടങ്ങിയത്. തയ്യാറാക്കിയ ഉല്‍പന്നങ്ങള്‍ അധ്യാപകരും രക്ഷിതാക്കളും ഉപയോഗിച്ചതിനുശേഷമാണ് ഗുണമേന്മ ഉറപ്പുവരുത്തിയത്. ഇതര ബ്രാന്‍ഡുകളെ അപേക്ഷിച്ചു വിലയിലും മികവുറ്റതാണെന്ന് എല്ലാവരും സാക്ഷ്യപ്പെടുത്തിയതിനെത്തുടര്‍ന്നാണ് വ്യവസായികാടിസ്ഥാനത്തിലുള്ള നിര്‍മാണത്തിന് തുടക്കം കുറിച്ചത്.
നിര്‍മാണത്തിന് കുട്ടികളെ സഹായിക്കാന്‍ അമ്മാരും മുന്നിട്ടിറങ്ങി. ഇപ്പോള്‍ നിര്‍ധന കുടുംബത്തിലെ അമ്മമാര്‍ക്ക് സ്വയം തൊഴിലും കൂടിയാണ് ഈ സംരംഭം. ലാഭത്തിന്റെ ഒരുവിഹിതം അമ്മമാര്‍ക്കും ലഭിക്കുന്നു. ഉല്‍പന്ന നിര്‍മാണത്തിന് ശാസ്ത്ര അധ്യാപിക മിനി പി തോമസിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കും മദര്‍ പി ടി എ അംഗങ്ങള്‍ക്കും പരിശീലനം നല്‍കിയതിനുശേഷമാണ് നിര്‍മാണം ആരംഭിച്ചത്. ഓരോ ഉല്‍പന്നത്തിനും ആവശ്യമായ അസംസ്‌കൃത സാധനങ്ങള്‍ മൊത്തമായി തൃശൂരിലെ ചാലക്കുടിയില്‍നിന്നാണ് വാങ്ങുന്നത്. സ്‌കൂള്‍ ടോയ്‌ലെറ്റുകള്‍, വാഷ് ബേസിനുകള്‍ തുടങ്ങിയവ വൃത്തിയാക്കാനും സ്വന്തം ഉല്‍പന്നങ്ങളാണ് ഉപയോഗിക്കുന്നത്.
സോപ്പ് നിര്‍മാണത്തിന് ശുദ്ധമായ വെളിച്ചെണ്ണയാണ് ഉപയോഗിക്കുന്നത്. ഇതിനകം 500 ഓളം സോപ്പുകള്‍ വിറ്റുപോയി. അലക്കു സോപ്പിനു പുറമേ മെഷീന്‍ വാഷിനുപയോഗിക്കുന്ന പൗഡറിനും ആവശ്യക്കാര്‍ ഏറെയാണ്. 500 ഗ്രാം, ഒരുകിലോ പാക്കെറ്റുകള്‍ മുന്നൂറിലധികം ചിലവായി. അടുക്കള പത്രങ്ങള്‍ കഴുകാനുപയോഗിക്കുന്ന ഡിഷ് വാഷും ടോയ്‌ലറ്റ് ക്ലീനറും ഫ്‌ളോര്‍ ക്ലീനറും നൂറിലധികം ലിറ്റര്‍ വിറ്റഴിഞ്ഞു. കഴിഞ്ഞ മൂന്നുമാസത്തെ വിറ്റുവരവ് 70,000 രൂപ കവിയും. ഇതിലൂടെ കിട്ടുന്ന ലാഭവിഹിതം കുട്ടികളുടെ ചികിത്സാ ചിലവിനാണ് ഉപയോഗിക്കുന്നത്. കല്യാണവീടുകളില്‍ നിന്ന് ഉപയോഗശൂന്യമായ വെള്ളക്കുപ്പികള്‍ ശേഖരിച്ചാണ് ബോട്ടിലിംഗ് നടത്തുന്നത്.
എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, റോട്ടറി ക്ലബ്ബ് അംഗങ്ങള്‍, വിവിധ സ്‌കൂളുകളിലെ അധ്യാപകര്‍, സാധനങ്ങള്‍ വാങ്ങാന്‍ സ്‌കൂള്‍ എത്തിയിരുന്നു. നിര്‍മാണ യൂണിറ്റില്‍ കുട്ടികളെ സഹായിക്കാന്‍ മദര്‍ പി ടി എ പ്രസിഡന്റ് ബി മൈമൂന, കെ ശാന്ത, പി കവിത എന്നിവരും മുന്നിലുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : School, Students, Education, Kasaragod, Adkathbail, School students home appliances manufacturing programme.