city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാരുണ്യത്തിന്റെ കണി വെള്ളരിക്കയുമായി കുരുന്നുകള്‍ എത്തി; മലപ്പച്ചേരി വൃദ്ധസദനത്തിലേക്ക്

അരയി: (www.kasargodvartha.com 01.04.2017) ഹരിതസേനയുടെ ജൈവ പച്ചക്കറിത്തോട്ടത്തിലെ വിഷം തീണ്ടാത്ത പച്ചക്കറിയുമായി അരയി ഗവ. യു പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ നീലിമ, അമ്പിളി, അനുശ്രീ, ശ്രീഹരി, ഫയാസ് എന്നിവര്‍ മടിക്കൈ മലപ്പച്ചേരിയിലെ വൃദ്ധസദനത്തിലെത്തി. മധ്യവേനലവധിക്ക് സ്‌കൂള്‍ അടച്ച് കൂട്ടുകാരോടൊത്ത് കളിച്ച് രസിക്കേണ്ട പേരക്കുട്ടികള്‍ അധ്യാപകരോടും പി ടി എ കമ്മറ്റി അംഗങ്ങളോടുമൊപ്പം കാരുണ്യത്തിന്റെ കണിവെള്ളരിക്കയുമായി തങ്ങളെ കാണാനെത്തിയപ്പോള്‍ ഏകാന്തതയും അനാഥത്വവും മാറാല കെട്ടിയ അന്തേവാസികളുടെ കണ്ണുകളില്‍ പ്രതീക്ഷയുടെ തിരയിളക്കം.

കുട്ടികളെ അവര്‍ മടിയിലിരുത്തി. വാരിപ്പുണര്‍ന്നു. അവ്യക്തമായ ശബ്ദത്തില്‍ കഥ പറഞ്ഞു. കൈ കൊട്ടി പാടി. പച്ചക്കറി പാടത്ത് നിന്ന് പറിച്ചെടുത്ത ചീര, വഴുതിന, ചെരങ്ങ, കുമ്പളങ്ങ, പച്ചമുളക്, വാളന്‍പയര്‍ എന്നിവയോടൊപ്പം ഒരാഴ്ചത്തേക്കുള്ള അരിയും കുട്ടികള്‍ വൃദ്ധസദനത്തിലെത്തിച്ചു. ഭക്ഷ്യ വിഭവങ്ങളോടൊപ്പം കൊണ്ടുവന്ന കണിച്ചട്ടി കണ്ടപ്പോള്‍ മുത്തശ്ശിമാരുടെ മുഖത്ത് പണ്ടത്തെ ഓര്‍മകള്‍ മിന്നി മറഞ്ഞു. പോളിയോ ബാധിച്ച് രണ്ടു കാലുകളും തളര്‍ന്ന എം എം ചാക്കോച്ചന്‍ മാനേജരായ ന്യൂ മലബാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തുന്ന വൃദ്ധ വികലാംഗ മന്ദിരത്തില്‍ നൂറ്റി ഇരുപത്തിയഞ്ചോളം അന്തേവാസികളുണ്ട്.

മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പ്രമീള പച്ചക്കറികള്‍ അന്തേവാസികള്‍ക്ക് കൈമാറി. പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍, മദര്‍ പി ടി എ പ്രസിഡന്റ് എസ് സി റഹ് മത്ത്, അധ്യാപിക ലിസി ജേക്കബ്, പി ഭാസ്‌ക്കന്‍ കെ മദനന്‍, എം എം ചാക്കോ പ്രസംഗിച്ചു.

കാരുണ്യത്തിന്റെ കണി വെള്ളരിക്കയുമായി കുരുന്നുകള്‍ എത്തി; മലപ്പച്ചേരി വൃദ്ധസദനത്തിലേക്ക്

Keywords : Kanhangad, School, Students, Education, Vegetable, Arayi School, School students gives vegetables for Old age home.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia