Stop studies | പകരം സംവിധാനമില്ലാതെ ഒരു ജനതയുടെ മുഴുവന് വഴിയടച്ച് ദേശീയപാത വികസനം; അപകടം പേടിച്ച് പെർവാഡ് കടപ്പുറത്തെ സ്കൂൾ വിദ്യാർഥികൾ പഠനം നിർത്തുന്നു
Nov 14, 2022, 13:42 IST
പെറുവാഡ്: (www.kasargodvartha.com) ദേശീയപാത വികസനത്തിനിടെ ഒറ്റപ്പെട്ട് പോകുന്ന പെർവാഡ് കടപ്പുറത്തെ വിദ്യാർഥികൾ പഠനം താത്കാലികമായി നിർത്തുന്നു. പകരം സംവിധാനമില്ലാതെ വഴിയടച്ചതാണ് പ്രദേശവാസികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. വിദ്യാഭ്യാസം, ജോലിയടക്കമുള്ള ദൈനംദിന ആവശ്യങ്ങൾക്കായി പലരും വളരെ പ്രയാസപ്പെട്ടാണ് ഇതുവഴി സഞ്ചരിക്കുന്നത്. ഇവിടെ അടിപ്പാത സൗകര്യം ഒരുക്കാത്തതിനാൽ ദേശീയ പാത നിർമാണം പൂർത്തിയാകുന്നതോടെ പലരുടെയും ഭാവി ഇരുളടഞ്ഞതാവും.
ചുറ്റി വളഞ്ഞ് റോഡ് മുറിച്ച് കടക്കുന്നത് മൂലമുള്ള അപകടങ്ങൾ പേടിച്ച് പെർവാഡ് കടപ്പുറത്ത് താമസിക്കുന്ന ജംശീദ് തന്റെ മൂന്ന് മക്കളുടെ പഠനം താത്കാലികമായി നിർത്താനുള്ള തീരുമാനത്തിലാണ്. മൊഗ്രാൽ ഗവ. ഹയർ സെകൻഡറി സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന ഫാത്വിമ നജ, നാലാം ക്ലാസിലെ ആഇശത് റഫ, ഒന്നാം ക്ലാസിലെ ആമിനത് ജസ എന്നിവരുടെ അവധിക്കായി സ്കൂൾ അധികൃതരോട് അവധിക്ക് അപേക്ഷിച്ചിരിക്കുകയാണ് ഇദ്ദേഹം.
മൊഗ്രാൽ സ്കൂളിലേക്ക് ബസിലാണ് ഇവർ പെർവാഡ് നിന്ന് പോകുന്നത്. എന്നാൽ ഇവരുടെ വീട്ടിൽ നിന്ന് ദേശീയപാതയിലേക്കുള്ള റോഡ് നിർമാണ പ്രവൃത്തികളുടെ ഭാഗമായി അടച്ചിട്ടിരിക്കുകയാണ്. ബസ് സ്റ്റോപ് ഇപ്പോഴും അതേ സ്ഥലത്തുതന്നെയുള്ളതിനാൽ കുട്ടികൾക്ക് ഇപ്പോൾ ഒരു കിലോമീറ്റർ കൂടി അധികം നടക്കണം. സർവീസ് റോഡ് പൂർത്തിയാകാത്തതിനാൽ അപകടാവസ്ഥയിലായ റോഡ് മുറിച്ചുകടക്കാൻ കുട്ടികൾ നിർബന്ധിതരായിരിക്കുകയാണ്. ഈ അവസ്ഥയിൽ ഇപ്പോൾ കുട്ടികൾ റോഡ് മുറിച്ചുകടക്കുന്നത് ഏറെ അപകടകരമാണെന്ന് ജംശീദ് പറയുന്നു.
ദേശീയപാതയുടെ വശത്തെ സർവീസ് റോഡ് പൂർത്തിയാകുന്നതോടെ ബസുകൾ ഈ റോഡുകളിലൂടെ സർവീസ് നടത്തുമെന്നാണ് വിവരം. എന്നാൽ സർവീസ് റോഡുകൾക്ക് വീതി കുറവായതിനാൽ വൺവേ ആയിരിക്കുമിത്. പെറുവാഡ് ജൻക്ഷനിൽ നിന്ന് 1.5 കിലോമീറ്റർ തെക്ക് സ്ഥിതി ചെയ്യുന്ന മൊഗ്രാൽ സ്കൂളിലേക്കാണ് കുട്ടികൾ ഇപ്പോൾ ബസിൽ പോകുന്നത്. എന്നാൽ സർവീസ് റോഡുകൾ പൂർത്തിയാകുന്നതോടെ ഇതേ സ്കൂളിലേക്ക് ബസ് കയറാൻ കുട്ടികൾ ദേശീയപാതയുടെ കിഴക്കുഭാഗത്ത് എത്തണം. അതേസമയം, ദേശീയപാത 66ൽ പെറുവാഡ് ജൻക്ഷനിൽ അടിപ്പാതയ്ക്കോ മേൽപാലത്തിനോ സൗകര്യം ഏർപെടുത്തിയിട്ടില്ലാത്തതിനാൽ മൊഗ്രാലിൽ സ്കൂളിലേക്ക് പോകുന്ന കുട്ടികൾക്ക് ദേശീയപാതയുടെ പടിഞ്ഞാറു ഭാഗത്തുനിന്നു ബസുകളിൽ കയറാൻ കഴിയില്ല.
ദേശീയ പാതയുടെ പടിഞ്ഞാറ് ഭാഗത്താണ് ജംശീദ് താമസിക്കുന്നത്. ഈ ഭാഗത്ത് നിന്ന് ബസുകൾ വടക്കോട്ട് മാത്രമേ പോകുകയുള്ളൂ. അതിനാൽ വിദ്യാർഥികൾക്ക് ആദ്യം വടക്കോട്ടുള്ള ബസിൽ കുമ്പളയിലേക്ക് രണ്ട് കിലോമീറ്റർ കയറി, അവിടെ ഇറങ്ങി അടിപ്പാതയിലൂടെ റോഡ് മുറിച്ചുകടന്ന് തെക്കോട്ട് മറ്റൊരു ബസ് പിടിച്ച് മൂന്ന് കിലോമീറ്റർ സഞ്ചരിച്ച് മൊഗ്രാൽ എത്തേണ്ട ദയനീയ അവസ്ഥയായിരിക്കും സംഭവിക്കുകയെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ജംശീദിനെ പോലെ പ്രയാസപ്പെടുന്ന അനവധി കുടുംബങ്ങൾ ഇവിടെയുണ്ട്.
കൂടാതെ ഇപ്പോൾ ഒരു ബസിൽ ഒരു ദിശയിലേക്ക് ഒരു കിലോമീറ്റർ യാത്ര ചെയ്യുന്നതിനുപകരം കുട്ടികൾ രണ്ട് ബസുകളിലായി രണ്ട് ദിശകളിലേക്ക് അഞ്ച് കിലോമീറ്റർ സഞ്ചരിക്കണം. പ്രൈമറി ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഇത് മടുപ്പിക്കുന്നതും സമയമെടുക്കുന്നതുമായിരിക്കും. പെറുവാഡിന്റെ പരിസര പ്രദേശങ്ങളിൽ നിന്ന് വിവിധ ക്ലാസുകളിലായി നൂറോളം കുട്ടികൾ സ്ഥിരമായി സ്കൂളിൽ പോകുന്നുണ്ട്.
ദേവി നഗർ, കുണ്ടങ്കാരടുക്ക, കൊപ്ര ബസാർ, കടപ്പുറം, മൊഗ്രാൽ കോട്ട, ബദ്രിയ നഗർ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള അനവധി വിദ്യാർഥികൾ കാസർകോട്, മംഗ്ളുറു എന്നിവിടങ്ങളിലേക്ക് കോളജിലേക്കും മറ്റുമായി പോകുന്നതിനായി ബസിൽ കയറാനായി എത്തുന്നത് പെർവാഡ് ജൻക്ഷനിലാണ്.
ഇവരുടെയൊക്കെ ഭാവിയാണ് ചോദ്യ ചിഹ്നമായിരിക്കുന്നത്.
പെറുവാഡ് ജൻക്ഷനിൽ അടിപ്പാത നിർമിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഒരുമാസത്തിലധികമായി പ്രദേശവാസികൾ ആക്ഷൻ കമിറ്റി രൂപീകരിച്ച് രാപ്പകൽ സമരത്തിലാണ്. എന്നാൽ ഇതുവരെ അധികൃതരിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. ആവശ്യം അംഗീകരിക്കുന്നത് ശക്തമായി സമരം തുടരുമെന്ന് ആക്ഷൻ കമിറ്റി ജെനറൽ കൺവീനർ നിസാർ പെറുവാഡ് പറഞ്ഞു.

Keywords: School students at Perwad stop their studies, kasaragod,news,Top-Headlines,Pervad, School, Students, National highway, Education.