city-gold-ad-for-blogger

കായികമേളക്കായി എഇഒയുടെ പേരിൽ വ്യാജ റസീറ്റ്; വ്യാപക പണപ്പിരിവെന്ന് പരാതി

Widespread Allegations of Illegal Fund Collection for School Sports Meet Using Receipt Printed in Sub-District Education Officer's Name
Image: Arranged

● സെന്റ് ജൂഡ്‌സ് ഹയർ സെക്കണ്ടറി സ്കൂളിലെ കായികമേളയുടെ പേരിലാണ് പണപ്പിരിവ്.
● 'പൊതുജനങ്ങളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും സന്നദ്ധ സംഘടനകളിൽ നിന്നും സംഭാവന പിരിച്ചെടുത്തു.'
● 100 രൂപ മുതൽ 10,000 രൂപ വരെയാണ് പിരിവ് നടത്തിയതെന്നാണ് വിവരം.
● സർക്കാർ നിയമപ്രകാരമല്ലാത്ത റസീറ്റാണ് നൽകിയതെന്ന് സംഭാവന നൽകിയവർ പറയുന്നു.

സുധീഷ് പുങ്ങംചാൽ

വെള്ളരിക്കുണ്ട്: (KasargodVartha) സെന്റ് ജൂഡ്‌സ് ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന സ്കൂൾ കായികമേളക്കായി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ (എഇഒ) പേരിൽ അച്ചടിച്ച റസീറ്റ് ഉപയോഗിച്ച് വ്യാപകമായ പണപ്പിരിവ് നടത്തുന്നതായി ആരോപണം. പൊതുജനങ്ങളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും സന്നദ്ധ സംഘടനകളിൽ നിന്നുമാണ് എഇഒ ജനറൽ കൺവീനർ എന്ന പേരിൽ അച്ചടിച്ചിരിക്കുന്ന റസീറ്റ് ഉപയോഗിച്ച് പണം പിരിക്കുന്നത്.

കായികമേളയ്ക്കായി വിദ്യാഭ്യാസ വകുപ്പിൽ നിന്നും ലഭിക്കുന്ന തുകയ്ക്ക് പുറമെയാണ് ഈ പിരിവ്. 100 രൂപ മുതൽ 10,000 രൂപ വരെ പിരിവ് നടത്തിയിട്ടുണ്ടെന്നാണ് വിവരം. അതേസമയം, സർക്കാർ നിയമപ്രകാരമല്ലാത്ത റസീറ്റാണ് സംഭാവന നൽകിയ ആളുകൾക്ക് നൽകിയത്. റസീറ്റ് പ്രിൻ്റ് ചെയ്‌ത പ്രസ്സിൻ്റെ പേരോ സ്കൂളിന്റെ സീലോ രേഖപ്പെടുത്തിയിട്ടില്ലെന്ന് സംഭാവന നൽകിയവർ പറയുന്നു.

വെള്ളരിക്കുണ്ട് ടൗൺ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നായി ഈ റസീറ്റ് ഉപയോഗിച്ച് ഇതിനകം പതിനായിരക്കണക്കിന് രൂപ പിരിച്ചെടുത്തുവെന്നാണ് പരാതി. സ്കൂൾ കലോത്സവങ്ങളും കായികമേളകളും വിജയിപ്പിക്കാൻ വേണ്ടി ജനകീയ സംഘാടക സമിതി പിരിവ് നടത്താറുണ്ട്. എന്നാൽ ഇവർ നൽകുന്ന റസീറ്റുകളിൽ 'ചെയർമാൻ' എന്നോ 'കൺവീനർ' എന്നോ മാത്രമാണ് ഉണ്ടാകാറ്.

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ പേരിൽ അച്ചടിച്ച റസീറ്റ് ഉപയോഗിച്ച് പൊതുജനങ്ങളിൽ നിന്നും ഒരിടത്തും പണപ്പിരിവ് നടത്താറില്ലെന്ന് വിദ്യാഭ്യാസ വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ കാസർകോട് വാർത്തയോട് പറഞ്ഞു. 'പരാതി ലഭിച്ചാൽ വകുപ്പ് തലത്തിലുള്ള അന്വേഷണം നേരിടേണ്ടി വരു'മെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന് പുറമെ സ്കൂൾ കുട്ടികളിൽ നിന്നും 100 രൂപ തോതിൽ പിരിച്ചെടുക്കുന്നുണ്ടെങ്കിലും റസീറ്റ് നൽകിയിട്ടില്ലെന്നും ആരോപണമുണ്ട്. ഇതിനിടയിൽ കായികമേളയുടെ ആദ്യദിനം സ്കൂളിലെ കുട്ടികൾക്ക് നൽകിയ ഉച്ചയൂണിന് 50 രൂപ തോതിലുള്ള കൂപ്പൺ ഏർപ്പെടുത്തിയെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
 

കായികമേളയുടെ പേരിലുള്ള ഈ പണപ്പിരിവിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? കമൻ്റ് ചെയ്യുക.

Article Summary: Fund collection for sports meet using unauthorized AEO receipt leads to complaint.

#VellarikundFundCollection #AEOReceiptScam #SportsMeetControversy #KasaragodNews #IllegalFundraising #EducationDept

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia