വിദ്യാലയങ്ങളില്‍ മണിമുട്ടാറായി, ബേഗും കുടയും വാങ്ങാന്‍ കടകളില്‍ തിരക്ക്
May 26, 2014, 17:17 IST
കാസര്‍കോട്: (www.kasargodvartha.com 26.06.2014) പുതിയ അധ്യയന വര്‍ഷവും മഴക്കാലവും ആരംഭിക്കാറായി. വിദ്യാലയങ്ങളില്‍ പോകാനുള്ള കുട്ടികളുടെ തകൃതിയായ ഒരുക്കവും തുടങ്ങി. പുത്തനുടുപ്പും കുടയും ബേഗും നോട്ടുബുക്കും മറ്റു പഠനസാമഗ്രികളും വാങ്ങാന്‍ കടകളില്‍ കുട്ടികളുടെയും രക്ഷിതാക്കളുടെയും നല്ല തിരക്കാണ്.
ജൂണ്‍ രണ്ടിനു തിങ്കളാഴ്ചയാണ് പുതിയ അധ്യയന വര്‍ഷത്തിനു തുടക്കമാവുന്നത്. സ്കൂളുകള്‍ കുട്ടികളെ ചേര്‍ക്കാനും ക്ലാസ് മുറികള്‍ സജീകരിക്കാനും പ്രവേശനോത്സവം ഒരുക്കാനുമുള്ള തകൃതിയായ ഒരുക്കത്തിലാണ്. ഒന്നാം ക്ലാസിലേക്ക് കുട്ടികളെ വലവീശിപ്പിടിക്കുകയാണ് മിക്ക സര്‍ക്കാര്‍ സ്കൂളുകളും. സ്വകാര്യ നഴ്സറി സ്കൂളുകളും മറ്റു വിദ്യാലയങ്ങളും കുട്ടികളെ ആകര്‍ഷിക്കാനുള്ള പല വിദ്യകളും പയറ്റുന്നു.
10-ാം തരം കഴിഞ്ഞവര്‍ പ്ലസ് വണ്ണിനും പ്ലസ് ടു കഴിഞ്ഞവര്‍ തുടര്‍ പഠനത്തിനും സീറ്റുകള്‍ ലഭിക്കാനുള്ള തത്രപ്പാടിലാണ്. വിലക്കുറവും വൈവിധ്യവും ഓഫര്‍ ചെയ്താണ് കടകള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്. കാലത്തിനൊത്ത് പരിഷ്ക്കാരവും പുതുമയും ഉള്ള പഠനോപകരണങ്ങളും കുടകളുമാണ് വിപണിയില്‍ എത്തിയിരിക്കുന്നത്.
ഒരു വിധം നല്ല കുടകള്‍ക്ക് 250 രൂപ മുതല്‍ 300 രൂപ വരെ ഈടാക്കുന്നു. കമ്പനി ബേഗുകള്‍ക്ക് 500 രൂപ വരേയും അതിനു മുകളിലുമുണ്ട്. വെള്ളം ചീറ്റുന്ന കുടകള്‍ ചെറിയ കുട്ടികളെ ഏറെ ആകര്‍ഷിക്കുന്നു. കുട വാങ്ങുമ്പോള്‍ വാട്ടര്‍ ബോട്ടിലും സൗജന്യമായി നല്കുന്ന കമ്പനികളുമുണ്ട്.
വൈവിധ്യമാര്‍ന്ന പാദരക്ഷകളും സ്കൂള്‍ വിപണി ലക്ഷ്യമിട്ട് ഇറങ്ങിയിട്ടുണ്ട്. യൂണിഫോമുകള്‍ തുണിയായും റെഡിമെയ്ഡായും കടകളില്‍ ലഭ്യമാണ്.
മോഡിയുടെ സത്യപ്രതിജ്ഞ ലൈവായി ഫോണിലൂടെയും
Keywords : Kasaragod, Kerala, School, Education, Parents, Umbrella, Bag, Open, Children.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067