city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Back to school | സ്‌കൂളുകൾ തുറക്കുന്നു; രക്ഷിതാക്കൾക്കും സ്ഥാപന മേധാവികൾക്കും മുന്നറിയിപ്പുമായി മെഡികല്‍ ഓഫീസര്‍; 'കോവിഡ്, മഴക്കാല രോഗങ്ങൾക്കെതിരെ മുന്‍കരുതലുകള്‍ സ്വീകരിക്കണം; തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക; ഉച്ചഭക്ഷണം പാചകം ചെയ്യുന്ന സ്ഥലത്തും ശ്രദ്ധ പതിയുക'; കൂടുതൽ അറിയാം

കാസർകോട്: (www.kasaragodvartha.com) മധ്യവേനലവധി കഴിഞ്ഞ് വിദ്യാലയങ്ങളും അങ്കണവാടികളും പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ കോവിഡ്, മഴക്കാലരോഗങ്ങള്‍ എന്നിവയുടെ വ്യാപന സാധ്യതക്കെതിരെ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡികല്‍ ഓഫീസര്‍ ഡോ. എ വി രാംദാസ് അറിയിച്ചു. മഴക്കാല ആരംഭത്തോടുകൂടി ജില്ലയുടെ വിവിധ മേഖലകളില്‍ കൊതുക് ജന്യ ജലജന്യ രോഗങ്ങളുടെ വ്യാപനം ആരംഭിച്ചിട്ടുണ്ട്. സ്‌കൂള്‍, അങ്കണവാടി പരിസരങ്ങള്‍ ശുചീകരിക്കുന്നതിനും കൊതുകിന്റെ ഉറവിടങ്ങള്‍ നശിപ്പിക്കുന്നതിനും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ എല്ലാ സ്ഥാപനങ്ങളിലും നടത്തണം.
   
Back to school | സ്‌കൂളുകൾ തുറക്കുന്നു; രക്ഷിതാക്കൾക്കും സ്ഥാപന മേധാവികൾക്കും മുന്നറിയിപ്പുമായി മെഡികല്‍ ഓഫീസര്‍; 'കോവിഡ്, മഴക്കാല രോഗങ്ങൾക്കെതിരെ മുന്‍കരുതലുകള്‍ സ്വീകരിക്കണം; തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക; ഉച്ചഭക്ഷണം പാചകം ചെയ്യുന്ന സ്ഥലത്തും ശ്രദ്ധ പതിയുക'; കൂടുതൽ അറിയാം

കുടിവെള്ള സ്രോതസുകള്‍ ശുചീകരിക്കാനും കുടിവെള്ള സാംപിളുകള്‍ ഗുണനിലവാര പരിശോധനയ്ക്ക് അയക്കാനും അതാത് സ്ഥാപനമേധാവികള്‍ നടപടികള്‍ സ്വീകരിക്കണം. കുടിവെള്ളസ്രോതസായി ഉപയോഗിക്കുന്ന മുഴുവന്‍ കിണറുകളും ആരോഗ്യ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ നിര്‍ബന്ധമായും ക്ലോറിനേറ്റ് ചെയ്യണം. ഓവര്‍ ഹെഡ് ടാങ്കുകള്‍ മറ്റു ജലസംഭരണികള്‍ എന്നിവ കഴുകി വൃത്തിയാക്കാനും ആഴ്ചയില്‍ ഒരുദിവസം വെള്ളം മുഴുവന്‍ ഒഴുക്കിവിട്ട് ഉണക്കി ഉപയോഗിക്കാനും ശ്രദ്ധിക്കുക.

ഉച്ചഭക്ഷണം പാചകം ചെയ്യുന്ന സ്ഥലം, ഭക്ഷണസാധനങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലം, ഭക്ഷണസാധനങ്ങള്‍ നിര്‍മിക്കാനും സൂക്ഷിക്കാനും ഉപയോഗിക്കുന്ന പാത്രങ്ങള്‍ ഇവയുടെ എല്ലാം ശുചിത്വം കൃത്യമായ ഇടവേളകളില്‍ പരിശോധിച്ച് ഉറപ്പുവരുത്തുക. കുട്ടികള്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ആണ് കുടിക്കാന്‍ ഉപയോഗിക്കുന്നത് എന്ന് രക്ഷിതാക്കളും അധ്യാപകരും ഉറപ്പുവരുത്തേണ്ടതാണ്.

കോവിഡ് വ്യാപനസാധ്യത പൂര്‍ണമായും വിട്ടുമാറിയിട്ടില്ലാത്തതിനാല്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ അധ്യാപകരും വിദ്യാർഥികളും ശ്രദ്ധിക്കേണ്ടതാണ്. മാസ്‌കിന്റെ ഉപയോഗം നിര്‍ബന്ധമായും അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഇടയില്‍ ഉറപ്പുവരുത്തുക. 12 വയസിനു മുകളിലുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധമായും വാക്‌സിന്‍ സ്വീകരിക്കാന്‍ ആവശ്യമായ നടപടികള്‍ രക്ഷിതാക്കളും അധ്യാപകരും നടത്തേണ്ടതാണ്.

അധ്യനവര്‍ഷാരംഭത്തില്‍ തന്നെ വാക്‌സിന്‍ എടുക്കാന്‍ അര്‍ഹതയുള്ള പ്രായപരിധിയില്‍പ്പെട്ട മുഴുവന്‍ കുട്ടികള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ ഏറ്റെടുത്തു നടത്തണം. പകര്‍ച്ചവ്യാധി വ്യാപനം പ്രതിരോധിക്കാന്‍ ആവശ്യമായ മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങളുമായി എല്ലാവരും സഹകരിക്കണമെന്നും കുട്ടികളുടെ ആരോഗ്യപൂര്‍ണമായ അധ്യയനം ഉറപ്പുവരുത്താന്‍ ഇടപെടലുകള്‍ നടത്തണമെന്നും ജില്ലാ മെഡികല്‍ ഓഫീസര്‍ അഭ്യർഥിച്ചു.

Keywords: Kasaragod, Kerala, News, Top-Headlines, School, Health-Department, Parents, Teachers, COVID-19, Rain, Water, Health, Food, Vaccinations, School reopen; District Medical Officer with warning. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia