city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് ഉപജില്ലാ കലോത്സവം: അപ്പീല്‍ ഹിയറിംഗ് അനാവശ്യമായി വൈകിപ്പിക്കുന്നതായി ആക്ഷേപം

കാസര്‍കോട്: (www.kasargodvartha.com 14.12.2016) നവംബര്‍ 29 മുതല്‍ ഡിസംബര്‍ അഞ്ച് വരെ കുണ്ടംകുഴി ജിഎച്ച്എസ്എസില്‍ വെച്ച് നടന്ന കാസര്‍കോട് ഉപജില്ല സ്‌കൂള്‍ കലോത്സവത്തില്‍ അപ്പീല്‍ നല്‍കിയ വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍. ഈ വിദ്യാര്‍ത്ഥികള്‍ക്ക് ജനുവരി നാല് മുതല്‍ തൃക്കരിപ്പൂരില്‍ വെച്ച് നടക്കുന്ന ജില്ലാ സ്‌കൂള്‍ കലോത്സത്തില്‍ മത്സരിക്കാന്‍ കാസര്‍കോട് വിദ്യാഭ്യാസ ഓഫിസര്‍ കനിഞ്ഞാല്‍ മാത്രമെ സാധിക്കുകയുള്ളൂ.

നാമമാത്രമായ ഇനങ്ങള്‍ക്കാണ് കാലങ്ങളായി അപ്പീല്‍ അനുവദിക്കാറുള്ളത്. അപ്പീല്‍ കമ്മിറ്റി നിരസിച്ചവ കോടതി മുഖാന്തിരം അനുകൂല വിധി നേടിയാണ് ജില്ലാ മത്സരത്തില്‍ പങ്കെടുക്കുക. ജില്ലയിലെ മറ്റു ഉപജില്ലകളില്‍ ഏകദേശം അപ്പീല്‍ ഹിയറിംഗ് നടന്നു കഴിഞ്ഞു. എന്നാല്‍ കാസര്‍കോട് ഉപജില്ലയില്‍ അപ്പീല്‍ ഹിയറിംഗ് എന്നു നടക്കും എന്നത് പോലും കൃത്യമായി അധികാരികള്‍ പറയുന്നുമില്ല.
കാസര്‍കോട് ഉപജില്ലാ കലോത്സവം: അപ്പീല്‍ ഹിയറിംഗ് അനാവശ്യമായി വൈകിപ്പിക്കുന്നതായി ആക്ഷേപം

അര്‍ധവാര്‍ഷിക പരീക്ഷയാണെങ്കില്‍ ആരംഭിച്ചു കഴിഞ്ഞു. ഇതിനിടയില്‍ ഹിയറിംഗ് നടത്താന്‍ പറ്റില്ല. പരീക്ഷ കഴിയുന്ന ദിവസം കൃസ്തുമസ് അവധി തുടങ്ങും. തുറക്കുന്ന ദിവസം മുതല്‍ ജില്ല സ്‌കൂള്‍ കലോത്സവം ആരംഭിക്കും. അപ്പീല്‍ നിരസിച്ചാല്‍ കോടതി വഴി ഫയല്‍ ചെയ്താല്‍ ചുരുങ്ങിയത് നാല് ദിവസമെങ്കിലും നടപടിക്രമങ്ങള്‍ക്ക് സമയം വേണം. സംസ്ഥാന മത്സരത്തില്‍ മുന്‍പ് ഒന്നാം സ്ഥാനം കിട്ടിയ വിദ്യാര്‍ത്ഥികള്‍ വരെ ഉപജില്ല മത്സരത്തില്‍ തഴയപ്പെട്ടിട്ടുണ്ട്.

എന്നാണ് ഹിയറിംഗ് നടക്കുക എന്നത് ആര്‍ക്കും വ്യക്തമല്ല. മറ്റു ഉപജില്ലകള്‍ ജില്ല മത്സരത്തില്‍ മുന്നേറുമ്പോള്‍ കാസര്‍കോട് ഉപജില്ല പിന്നോക്കം വരും എന്നത് ഗൗരവത്തില്‍ ചര്‍ച്ച ചെയ്യേണ്ടതാണ്. ഹിയറിംഗില്‍ അപ്പീല്‍ അനുവദിക്കാതെ എങ്ങിനെ പരിശീലനം നടത്തുമെന്നാണ് അധ്യാപകര്‍ ചോദിക്കുന്നത്. മറ്റു ഉപജില്ലകളെല്ലാം അപ്പീല്‍ ഹിയറിംഗ് കഴിഞ്ഞ് പരിശീലനം ആരംഭിച്ചു കഴിഞ്ഞു.

Keywords:  Kerala, kasaragod, School-Kalolsavam, Sub-District Kalolsavam, Education, Kasargod Sub Dst. School-Kalotsavam-Appeal-Hearing-delaying

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia