city-gold-ad-for-blogger

കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവ റിപ്പോര്‍ട്ടിംഗ്, ഫോട്ടോഗ്രഫി മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കാസര്‍കോട്: (www.kasargodvartha.com 10/02/2016) കഴിഞ്ഞ ജനുവരി നാല് മുതല്‍ എട്ടു വരെ കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന കാസര്‍കോട് റവന്യൂ ജില്ല സ്‌കൂള്‍ കലോത്സവത്തില്‍ മികച്ച നിലയില്‍ റിപോര്‍ട്ടിംഗ്, ഫോട്ടോഗ്രഫി നടത്തിയ മാധ്യമങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കലോത്സവ സംഘാടക സമിതിക്കു വേണ്ടി മീഡിയാ കമ്മിറ്റി ഏര്‍പെടുത്തിയതാണ് അവാര്‍ഡുകള്‍.

മികച്ച മലയാളം വാര്‍ത്തക്കുള്ള അവാര്‍ഡിനു മാതൃഭൂമി ദിന പത്രത്തെയും, കന്നഡ വാര്‍ത്തയ്ക്കുള്ള അവാര്‍ഡിന് കന്നഡ കാരവലിനെയും, മികച്ച ഫോട്ടോഗ്രാഫറായി മലയാള മനോരമയിലെ ഫഹദ് മുനീറിനെയും തെരഞ്ഞെടുത്തു. മൊമെന്റൊയും പ്രശംസാ പത്രവും അടങ്ങുന്ന പുരസ്‌കാരങ്ങള്‍ പിന്നീട് സമ്മാനിക്കും.

റഹ് മാന്‍ തായലങ്ങാടി അധ്യക്ഷനായുള്ള വി.വി പ്രഭാകരാന്‍, എ.എസ് മുഹമ്മദ് കുഞ്ഞി, റഹീം ചൂരി, കെ.പി ആചാര്യ, എസ്.വി ഭട്ട് എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് തെരഞ്ഞെടുത്തത്.

കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവ റിപ്പോര്‍ട്ടിംഗ്, ഫോട്ടോഗ്രഫി മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Keywords : Kasaragod, School, Kalolsavam, Award, Media worker, Education.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia