വിദ്യാര്‍ത്ഥിക്ക് പരീക്ഷ നിഷേധിച്ച തളങ്കര മുസ്ലിം സ്‌കൂള്‍ പ്രധാന അധ്യാപകന് സസ്‌പെന്‍ഷന്‍
Mar 26, 2014, 20:00 IST
കാസര്‍കോട്: (www.kasargodvartha.com 26.03.2014) തളങ്കര മുസ്ലിം സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സ്‌കറിയ വി.ജെ യെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. മേലധികാരിയുടെ നിര്‍ദേശം യഥാവിധി നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് സസ്‌പെന്‍ഷന്‍. സസ്‌പെന്‍ഷന്‍ കാലയളവില്‍ ഉപജീവനബത്തയ്ക്ക് അര്‍ഹതയുണ്ടാവും.
വിദ്യാലയത്തിന്റെ ചുമതല ആര്‍ക്കും കൈമാറാതെ മാര്‍ച്ച് ഒന്ന്, മൂന്ന്, നാല് തീയ്യതികളില്‍ വിദ്യാലയത്തില്‍ നിന്നും വിട്ടുനിന്ന സംഭവത്തിലും സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ഉമൈറിനെ സ്‌കൂളില്‍ തിരിച്ചെടുത്ത് വാര്‍ഷിക പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന മേലധികാരിയുടെ ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയതിനുമാണ് സസ്‌പെന്‍ഷന്‍.
ഉമൈറിനെ പരീക്ഷയ്ക്കിരുത്തണമെന്ന ഡി.ഡി.ഇയുടെ നിര്‍ദേശം പാലിക്കാത്തതിനെ തുടര്‍ന്ന് ഡി.ഡി.ഇ നേരിട്ടെത്തി ഉമൈറിനെ പരീക്ഷാ ഹാളിലിരുത്തുകയായിരുന്നു. ഏറെ വിവാദം സൃഷ്ടിച്ച സംഭവത്തില്‍ കുറ്റക്കാരനായ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് തളങ്കരയില്‍ മധുര പലഹാര വിതരണം നടത്തി.
സ്‌കറിയ വി.ജെ |

Keywords : Kasaragod, School, Teacher, Suspension, Education, Kerala, Skariya VJ, Student.
Advertisement:
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍