city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്‌കൂള്‍ വാഷികവും യാത്രയയപ്പ് സമ്മേളനവും

ഉദുമ: (www.kasaragodvartha.com 28.03.2014) അംബിക എല്‍.പി. സ്‌കൂളിന്റെ വാര്‍ഷികാഘോഷവും അധ്യാപക വൃത്തിയില്‍ നിന്നും വിരമിക്കുന്ന ഹരിദാസ് മാസ്റ്റര്‍ക്കുള്ള യാത്രയയപ്പും മാര്‍ച്ച് 30 ന് വൈവിധ്യങ്ങളായ പരിപാടികളോട് കൂടി ആഘോഷിക്കും.

മാര്‍ച്ച് 30 ന് രാവിലെ 10 മണിക്ക് സ്‌ക്കൂള്‍ വാര്‍ഷികാഘോഷവും മികവുത്സവവും നടത്തുന്നു. പ്രസ്തുത പരിപാടി പ്രൊഫ: കെ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 2013-14 വര്‍ഷത്തെ സ്‌കൂള്‍ പാഠ്യ-പാഠ്യേതര പ്രവര്‍ത്തന മികവുകളുടെ പ്രദര്‍ശനവും ഉണ്ടാകും.

ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ശേഷം സാംസ്‌കാരിക ഘോഷയാത്രയും തുടര്‍ന്ന് തിരുവാതിരയും നടത്തപ്പെടും. നാല് മണിക്ക് സാംസ്‌ക്കാരിക യാത്രയയപ്പ് സമ്മേളനം ശ്രീ.കെ.കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പ്രമുഖ ചിത്രകാരനും നാടന്‍ കലാഗവേഷകനുമായ കെ.കെ മാരാര്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും. തുടര്‍ന്ന് സ്‌കൂള്‍ കുട്ടികള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്.

വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ കെ.വി. അപ്പു, വൈസ് ചെയര്‍മാന്‍ അഡ്വ.കെ.പത്മനാഭന്‍, സ്‌ക്കൂള്‍ മാനേജര്‍ എ.വി. വാമനന്‍ പാലക്കില്‍, ജനറല്‍ കണ്‍വീനര്‍ ആര്‍. ശ്യാമള കുമാരി, സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് എന്‍. ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

സ്‌കൂള്‍ വാഷികവും യാത്രയയപ്പ് സമ്മേളനവും

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
പ്രാര്‍ത്ഥന വിഫലമായി; ഷംസീന വേദനയുടെ ലോകത്ത് നിന്നും യാത്രയായി

Keywords: Inaguration, Function, School, K.P Jayarajan, School Manager, School anniversary and sendoff, Kasaragod, Uduma, school, School meet, Education, Programme

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia