ബാങ്ക് അക്കൗണ്ടില്‍ പിശക്, ശരിയാക്കി അയച്ചിട്ടും പണമെത്തിയില്ല; എട്ടാം തരത്തില്‍ പഠിക്കുമ്പോള്‍ അര്‍ഹത നേടിയ സ്‌കോളര്‍ഷിപ്പ് തുക ബിരുദത്തിനെത്തിയിട്ടും ലഭിച്ചില്ലെന്ന് കുട്ടിയുടെ പിതാവിന്റെ പരാതി
Sep 29, 2019, 11:00 IST
ഉദിനൂര്‍: (www.kasargodvartha.com 29.09.2019) ബാങ്ക് അക്കൗണ്ടില്‍ പിശക് പറ്റുകയും പിന്നീട് ശരിയാക്കി അയച്ചിട്ടും സ്‌കോളര്‍ഷിപ്പ് തുക ലഭിച്ചില്ലെന്ന് കുട്ടിയുടെ പിതാവിന്റെ പരാതി. ഉദിനൂര്‍ തോട്ടുകരയിലെ സി സുകുമാരന്റെ മകള്‍ പി മൃദുലയ്ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കാതിരിക്കുന്നത്. ഉദിനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് മൃദുല നാഷണല്‍ മെരിറ്റ് കം മീന്‍സ് പരീക്ഷ എഴുതി സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടിയത്. ഒമ്പതാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെ പ്രതിമാസം 1,000 രൂപയാണ് സ്‌കോളര്‍ഷിപ്പ്.
എന്നാല്‍ കുട്ടി അവസാന വര്‍ഷ ബിരുദത്തിലെത്തിയിട്ടും ഇതുവരെ സ്‌കോളര്‍ഷിപ്പ് ലഭിച്ചില്ലെന്ന് പിതാവ് പരാതിപ്പെട്ടു. അര്‍ഹത നേടിയ മറ്റു 17 പേര്‍ക്കും ബാങ്ക് അക്കൗണ്ടില്‍ പണം എത്തിയിരുന്നു. ഇക്കാര്യം അന്വേഷിച്ച് വിദ്യാഭ്യാസ ഓഫീസുകളിലും നടത്തിയ അന്വേഷണത്തില്‍ അവസാനം കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം അധികൃതര്‍ പറഞ്ഞത് കുട്ടി നല്‍കിയ ബാങ്ക് അക്കൗണ്ടില്‍ പിശകുണ്ടെന്നായിരുന്നു. എന്നാല്‍ സ്‌കൂള്‍ മുഖാന്തരം ഇത് ശരിയാക്കി അയച്ചിട്ടും തുക ലഭ്യമായില്ല. തുടര്‍ന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനില്‍ പരാതിയും നല്‍കിയിരുന്നു. അടിയന്തരമായി ഇടപെട്ട് തുക നല്‍കാനുള്ള നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞ മാര്‍ച്ച് 25-ന് ഇറക്കിയ ഉത്തരവില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്കും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്കും മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടും നടപടികളുണ്ടായില്ലെന്ന് കുട്ടിയുടെ പിതാവ് പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, scholarship, Top-Headlines, Education, Scholarship not credited for 7 years; complaint by student's father
< !- START disable copy paste -->