മരം നടൂ സമ്മാനം നേടൂ പദ്ധതിയുമായി കാസര്‍കോട് റോട്ടറി
Jul 25, 2017, 14:05 IST
കാസര്‍കോട്: (www.kasargodvartha.com 25.07.2017) ഉയര്‍ന്നുവരുന്ന ആഗോളതാപനം തടയുന്നതിനും കുട്ടികളില്‍ പ്രകൃതി സ്‌നേഹം വളര്‍ത്തുന്നതിനും ലോക പ്രകൃതി സംരക്ഷണ ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി മരം നടൂ സമ്മാനം നേടൂ പദ്ധതിയുമായി കാസര്‍കോട് റോട്ടറി. ജില്ലാ ഭരണകൂടത്തിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണത്തോടെ ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും മരത്തൈ നടല്‍ പദ്ധതി നടപ്പാക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ജില്ലയില്‍ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ ഒരു ലക്ഷം വൃക്ഷത്തൈകള്‍ നടാനാണ് റോട്ടറി ലക്ഷ്യമിടുന്നത്. ഓരോ വിദ്യാര്‍ത്ഥിയും വീട്ടുവളപ്പില്‍ രക്ഷിതാവിന്റെയും അധ്യാപകരുടെയും സഹായത്തോടെ മരത്തൈ നടുകയും പരിപാലിക്കുകയും വേണം. നടുമ്പോഴും ആറു മാസത്തെ പരിചരണത്തിനു ശേഷവും രക്ഷിതാവിനോടൊപ്പം സെല്‍ഫി എടുത്ത് 8848954552 എന്ന നമ്പറിലേക്കോ, rotarykasargod@gmail.com എന്ന ഇമെയില്‍ അഡ്രസിലേക്കോ ആണ് സെല്‍ഫികള്‍ അയക്കേണ്ടത്.
മരം നട്ടുവളര്‍ത്തുന്ന മുഴുവന്‍ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റും നന്നായി പരിചരിക്കുന്ന ഒന്ന്, രണ്ട്, മൂന്ന് സ്ഥാനത്തെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യഥാക്രമം 5000 രൂപ, 3000 രൂപ, 200 രൂപ ക്യാഷ് അവാര്‍ഡുകളും നല്‍കും. കൂടുതല്‍ മരത്തൈ നട്ടു പരിപാലിക്കുന്ന വിദ്യാര്‍ത്ഥികളുള്ള ഒന്ന്, രണ്ട്, മൂന്ന്, നാല് സ്ഥാനത്തെത്തുന്ന വിദ്യാലയങ്ങള്‍ക്ക് യഥാക്രമം 50000 രൂപ, 25000 രൂപ, 15000 രൂപ 10000 രൂപ വിലമതിക്കുന്ന റോട്ടറി സഹായപദ്ധതികളും നല്‍കും.
ലോക പ്രകൃതി സംരക്ഷണ ദിനമായ ജൂലൈ 28ന് കൂഡ്‌ലു ഗോപാലകൃഷ്ണ ഹൈസ്‌കൂളില്‍ പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഇ കെ സുരേഷ്‌കുമാര്‍ നിര്‍വഹിക്കും. കാസര്‍കോട് റോട്ടറി പ്രസിഡണ്ട് എ ദിനകര്‍ റായ് അധ്യക്ഷനാകും.
വാര്‍ത്താ സമ്മേളനത്തില്‍ റോട്ടറി അസിസ്റ്റന്റ് ഗവര്‍ണര്‍ ജെയ്‌സണ്‍ ജേക്കബ്, റോട്ടറി കാസര്‍കോട് പ്രസിഡണ്ട് ദിനകര്‍ റായ് കെ, സെക്രട്ടറി കെ ബി ലജീഷ്, പദ്ധതി ചെയര്‍മാന്‍ എം കെ രാധാകൃഷ്ണന്‍, പ്രൊജക്റ്റ് കോ ഓര്‍ഡിനേറ്റര്‍ അശോകന്‍ കുണിയേരി, ഗോകൂല്‍ ചന്ദ്രബാബു എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Press meet, Education, Students, Parents, Teachers, Certificates, cash, Save Tree, get prize program will be conducted by rotary club.