city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സമസ്ത പൊതു പരീക്ഷ: 45 പേര്‍ക്ക് ജയനാദം അവാര്‍ഡ് നല്‍കി

കാസര്‍കോട്: (www.kasargodvartha.com 16/08/2017) സമസ്ത നടത്തിയ പൊതു പരീക്ഷകളില്‍ ദേശീയ-സംസ്ഥാന തലത്തില്‍ റാങ്ക് നേടിയവരെയും ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയവരെയും ജയനാദം മാസിക അവാര്‍ഡ് നല്‍കി ആദരിച്ചു. സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് സ്പീഡ് വേ ഓഡിറ്റോറിയത്തില്‍ നടന്ന അവാര്‍ഡ്ദാന ചടങ്ങ് കാസര്‍കോട് ടൗണ്‍ സബ് ഇന്‍സ്‌പെക്ടര്‍ അജിത്ത് ഉദ്ഘാടനം ചെയ്തു. ജയനാദം ന്യൂസ് എഡിറ്റര്‍ ഖാലിദ് പൊവ്വല്‍ അധ്യക്ഷത വഹിച്ചു. കെഎംസിസി കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് സലാം കന്യപ്പാടി മുഖ്യതിഥിയായിരുന്നു.

വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക കാരുണ്യ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സലാം കന്യപ്പാടിയെയും ജാസര്‍ പൊവ്വലിനെയും ജയനാദം മൊമെന്റോ നല്‍കി ആദരിച്ചു. അഡ്വ. ഷിബില, മാധ്യമ പ്രവര്‍ത്തകന്‍ അബ്ദുര്‍ റഹ് മാന്‍ ആലൂര്‍, സാഹിത്യ വേദി പ്രതിനിധി അഷ്‌റഫ് അലി ചേരങ്കൈ, എംഎസ്എഫ് മണ്ഡലം പ്രസിഡണ്ട് അനസ് എതിര്‍ത്തോട്, അല്‍-റാസി ഡയറക്ടര്‍ റഫീഖ് വിദ്യാനഗര്‍, ഗള്‍ഫ് വ്യാപാരി അഷ്‌റഫ് മൊഗ്രാല്‍ ജിന്‍സ്, പ്രശസ്ത ഗാന രചയിതാവ് നാസര്‍ മാന്യ, ഐടിസി അധ്യാപകരായ ഹസീന, ഫായിസ ഓലത്തിരി എന്നിവര്‍ സംസാരിച്ചു. അസ്‌നിഫ നസ്‌റിന്‍ സ്വാഗതം പറഞ്ഞു.
സമസ്ത പൊതു പരീക്ഷ: 45 പേര്‍ക്ക് ജയനാദം അവാര്‍ഡ് നല്‍കി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, Samastha, Inauguration, Education, Students, Public examination, Jayanadam masika, Sub inspecter, Samastha Public Examination award distributed.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia