സമസ്ത പൊതു പരീക്ഷ: ചെങ്കള ദാറുസ്സലാം മദ്രസയില്‍ റാങ്കുകളുടെ ഇരട്ടിമധുരം
Jul 15, 2014, 10:09 IST
ചെര്‍ക്കള: (www.kasargodvartha.com 15.07.2014) സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നടത്തിയ പൊതു പരീക്ഷകളില്‍ ചെങ്കള ദാറുസ്സലാം മദ്രസയ്ക്ക് റാങ്കുകളുടെ തിളക്കം. അഞ്ചാം തരത്തില്‍ ഈ മദ്രസയിലെ വിദ്യാര്‍ത്ഥി അഹ്മദ് കബീര്‍ രിഫാഇ സംസ്ഥാന തലത്തില്‍ അഞ്ചാം റാങ്കും ജില്ലയില്‍ ഒന്നാം റാങ്കും നേടി. ഏഴാം തരത്തില്‍ അഹ്മദ് കബീറിന്റെ സഹോദരിയും ഇതേ മദ്രസയിലെ വിദ്യാര്‍ത്ഥിനിയുമായ റാബിയത്തുല്‍ അദബിയ സംസ്ഥാന തലത്തില്‍ അഞ്ചാം സ്ഥാനവും ജില്ലാതലത്തില്‍ രണ്ടാം റാങ്കും കരസ്ഥമാക്കി.
ചെങ്കള കാനത്തില്‍ ഹൗസിലെ പരേതനായ മൊയ്തു ഹാജി- ജമീല ദമ്പതികളുടെ മക്കളാണ് ഇരുവരും. അഞ്ച്, ഏഴ് ക്ലാസുകളില്‍ ഇരുവരും സംസ്ഥാനതലത്തില്‍ അഞ്ചാം റാങ്കും ജില്ലാ തലത്തില്‍ യഥാക്രമം ഒന്നും രണ്ടും റാങ്കുകളും നേടുകയായിരുന്നു. ഒരു മദ്രസയിലും വീട്ടിലും തന്നെ സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും റാങ്കുകള്‍ എത്തിയതിന്റെ ഇരട്ടി മധുരത്തിലാണ് വീട്ടുകാരും നാട്ടുകാരും.
പത്താം തരത്തില്‍ ആലംപാടി റെയ്ഞ്ചില്‍ ഖദീജത്ത് മശ്ഹൂന ഒന്നാം സ്ഥാനം നേടിയപ്പോള്‍ അഞ്ചാം തരത്തില്‍ അഹ്മദ് സിനാന്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഖലീല്‍ ബെളിഞ്ചം, മുനീര്‍ ഫൈസി ഇടിയടുക്ക, ഹാരിസ് ദാരിമി ബെദിര എന്നിവരായിരുന്നു റാങ്ക് ജേതാക്കളുടെ അധ്യാപകര്‍. റാങ്ക് ജേതാക്കളെ ചെങ്കള ഹൈദ്രോസ് ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍ അഭിനന്ദിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Cherkala, Madrasa, Rank, Samastha, Chengala, Examination, Education, Kerala, Students, Samastha examination: twin victory for Chengala Madrasa.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067