സമസ്ത പൊതുപരീക്ഷ ഏപ്രില്‍ 14, 15 തീയ്യതികളില്‍; 2,41,805 കുട്ടികള്‍ പരീക്ഷയെഴുതും
Apr 9, 2019, 18:27 IST
ചേളാരി: (www.kasargodvartha.com 09.04.2019) സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ നടക്കുന്ന പൊതുപരീക്ഷ ഏപ്രില്‍ 14, 15 തീയ്യതികളില്‍ നടക്കും. വിദേശത്ത് 12, 13 തിയ്യതികളിലും, തമിഴ്നാട്ടില്‍ 13, 14 തീയ്യതികളിലുമാണ് പരീക്ഷ. 9898 മദ്രസകളില്‍ അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് പൊതുപരീക്ഷ നടക്കുന്നത്. ആകെ 2,41,805 കുട്ടികളാണ് ഈ വര്‍ഷത്തെ പൊതുപരീക്ഷ എഴുതുന്നത്. സ്‌കൂള്‍ വര്‍ഷ സിലബസ് പ്രകാരമുള്ള പൊതുപരീക്ഷ മാര്‍ച്ച് 30, 31 തീയ്യതികളില്‍ നടന്നു.
അഞ്ചാം ക്ലാസില്‍ 1,17,093 കുട്ടികളും, 7-ാം ക്ലാസില്‍ 83,517 കുട്ടികളും, 10-ാം ക്ലാസില്‍ 35,961 കുട്ടികളും, പ്ലസ്ടു ക്ലാസ്സില്‍ 5,234 കുട്ടികളുമാണ് ഈ വര്‍ഷം പൊതുപരീക്ഷക്കിരിക്കുന്നത്. അഞ്ചാം ക്ലാസില്‍ 85 സെന്ററുകളും, ഏഴാം ക്ലാസില്‍ 74 സെന്ററുകളും, പത്താം ക്ലാസില്‍ 254 സെന്ററുകളും, പ്ലസ്ടു ക്ലാസില്‍ 114 സെന്ററുകളും ഈ വര്‍ഷം വര്‍ദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 5,178 കുട്ടികളും കൂടുതലായുണ്ട്.
പൊതുപരീക്ഷക്ക് നിയോഗിക്കപ്പെട്ട ഡിവിഷന്‍ സൂപ്രുണ്ടുമാര്‍ക്കുള്ള പരിശീലനം ഏപ്രില്‍ 11ന് രാവിലെ എട്ടു മണിക്ക് ചേളാരി സമസ്താലയത്തില്‍ വെച്ച് നടക്കും. ഈ വര്‍ഷത്തെ പൊതുപരീക്ഷക്ക് 130 ഡിവിഷന്‍ സെന്ററുകള്‍ ഒരുക്കിയിട്ടുണ്ട്. 9702 സൂപ്രവൈസര്‍മാരെ പരീക്ഷാ ജോലിക്ക് നിയോഗിച്ചിട്ടുണ്ട്. ഏപ്രില്‍ 13ന് ശനിയാഴ്ച വൈകുന്നേരം മൂന്നു മണിക്ക് സൂപ്രവൈസര്‍മാര്‍ക്കുള്ള പരിശീലനം അതാത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ വെച്ച് നടക്കും.
കേരളത്തിന് പുറമെ തമിഴ്നാട്, പോണ്ടിച്ചേരി, കര്‍ണാടക, അന്തമാന്‍, ലക്ഷദ്വീപ് പ്രദേശങ്ങളിലും, മലേഷ്യ, യു.എ.ഇ, ഒമാന്‍, ബഹ്റൈന്‍, ഖത്തര്‍, സഊദി അറേബ്യ എന്നീ വിദേശരാഷ്ട്രങ്ങളിലുമായി 6994 സെന്ററുകളാണ് പൊതുപരീക്ഷക്ക് വേണ്ടി ഒരുക്കിയിട്ടുള്ളത്. പൊതുപരീക്ഷാ കേന്ദ്രീകൃത മൂല്യനിര്‍ണയം ഏപ്രില്‍ 25 മുതല്‍ ആരംഭിക്കും. ഒമ്പത് കേന്ദ്രങ്ങളില്‍ വെച്ചാണ് ഈ പ്രാവശ്യത്തെ മൂല്യനിര്‍ണയ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുക.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Samastha, Top-Headlines, Examination, Education, Samastha Examination on 14,15
< !- START disable copy paste -->