city-gold-ad-for-blogger

സമസ്ത പൊതുപരീക്ഷ റാങ്കുകാരെ ജയനാദം ആദരിക്കും

കാസര്‍കോട്: (www.kasargodvartha.com 14/07/2016) സമസ്ത അഞ്ച്, ഏഴ്, 10 ക്ലാസുകളില്‍ നടത്തിയ പൊതുപരീക്ഷാ റാങ്കുകാരെ ജയനാദം അവാര്‍ഡ് നല്‍കി ആദരിക്കും. ഓഗസ്റ്റ് 15ന് കാസര്‍കോട്ട് നടക്കുന്ന ചടങ്ങിലാണ് അവാര്‍ഡ് സമ്മാനിക്കുക.

ഓരോ മദ്രസയില്‍ നിന്നും കൂടുതല്‍ മാര്‍ക്ക് നേടിയ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരാണ് അവാര്‍ഡിന് അപേക്ഷിക്കേണ്ടത്. മദ്രസ അധ്യാപകന്റെ സാക്ഷ്യപത്രത്തോടു കൂടി മാര്‍ക്ക് ലിസ്റ്റ് സഹിതം പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ വെച്ച് മാനേജര്‍, ജയനാദം മാസിക, പ്രസ് ക്ലബ്ബ് ജംഗ്ഷന്‍, കാസര്‍കോട് എന്ന വിലാസത്തിലോ, നേരിട്ടോ ജൂലൈ 31 ന് മുമ്പായി അപേക്ഷിക്കേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 9387707340 എന്ന നമ്പറില്‍ ബന്ധപ്പെടാം.

സമസ്ത പൊതുപരീക്ഷ റാങ്കുകാരെ ജയനാദം ആദരിക്കും


Keywords : Samastha, Examination, Winners, Felicitation, Education, Students.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia