സഅദിയ്യയിൽ ആണ്ട് നേര്‍ച്ചയ്ക്ക് പ്രൗഢോജ്ജ്വല തുടക്കം; വിദ്യാഭ്യാസ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം - മന്ത്രി റഹീം ഖാന്‍
● അമ്പതാണ്ട് കൊണ്ട് അത്ഭുത മുന്നേറ്റം നേടാൻ സഅദിയ്യക്ക് സാധിച്ചു.
● കർണാടക സർക്കാരിന്റെ എല്ലാ സഹകരണവും വിദ്യാഭ്യാസ മുന്നേറ്റങ്ങൾക്ക് ഉണ്ടാകുമെന്ന് മന്ത്രിയുടെ ഉറപ്പ്.
● സനദ് ദാന സമ്മേളനം സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും.
● മുഖ്യപ്രഭാഷണം കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നടത്തും.
ദേളി: (KasargodVartha) ജാമിഅ സഅദിയ്യയില്‍ നടക്കുന്ന സഅദിയ്യ സനദ് ദാന, താജുല്‍ ഉള്ളാള്‍ തങ്ങള്‍ നൂറുല്‍ ഉലമ എം എ ഉസ്താദ് ആണ്ട് നേര്‍ച്ചയ്ക്ക് പ്രൗഢമായ തുടക്കം. അനുദിനം മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന വിദ്യാഭ്യാസ-പഠന മേഖലയില്‍ പുതിയ സാധ്യതകളെയും സാങ്കോതിക വിദ്യകളേയും പരമാവധി പ്രയോജനപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും തയ്യാറാകണമെന്ന് കര്‍ണാടക ഹജ്ജ് മുന്‍സിപ്പല്‍ മന്ത്രി റഹീം ഖാന്‍ അഭിപ്രായപ്പെട്ടു. ആണ്ട് നേര്‍ച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലിക മാറ്റത്തെ സ്വീകരിക്കുകയും പുതിയ പഠന കോഴ്‌സുകള്‍ തിരഞ്ഞെടുക്കുകയും ചെയ്തതാണ് അമ്പതാണ്ട് കൊണ്ട് അത്ഭുത മുന്നേറ്റം നേടാന്‍ സഅദിയ്യക്ക് സാധിച്ചത്. ഇപ്പോള്‍ നിയമ വിദ്യാഭ്യാസ രംഗത്തേക്ക് ചുവട് വെച്ച സഅദിയ്യ ആരോഗ്യ വിദ്യാഭ്യാസത്തിന് കൂടി ഊന്നല്‍ നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കര്‍ണാടക വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ ആശ്രയിക്കുന്ന സ്ഥാപനമെന്ന നിലയില്‍ സഅദിയ്യയുടെ വിദ്യാഭ്യാസ മുന്നേറ്റങ്ങള്‍ക്ക് കര്‍ണാടക സര്‍ക്കാരിന്റെ എല്ലാ സഹകരണവും ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ ആമുഖ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് മുഹമ്മദലി സഖാഫി അധ്യക്ഷത വഹിച്ചു. കര്‍ണാട ഹജ്ജ് കമ്മിറ്റി മെമ്പര്‍ സയ്യിദ് അഷ്‌റഫ് തങ്ങള്‍ ആദൂര്‍ പ്രാര്‍ത്ഥന നടത്തി. എം എല്‍ എ മാരായ അഡ്വ. സിഎച്ച് കുഞ്ഞമ്പു, എന്‍എ നെല്ലിക്കുന്ന്, എ കെ എം അഷ്‌റഫ്, ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷന്‍ ഷാനവാസ് പാദൂര്‍, കര്‍ണാടക ഹെല്‍ത്ത് കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. ഇഫ്തികാര്‍ അലി, വഖ്ഫ് കൗണ്‍സിന്‍ വൈസ് ചെയര്‍മാന്‍ എന്‍ കെ എം ഷാഫി സഅദി, കെ പി സി സി ജനറല്‍ സെക്രട്ടറി ഹകീം കുന്നില്‍, ഡി സി സി പ്രസിഡന്റ് പി കെ ഫൈസല്‍, അഡ്വ. ബി എം ജമാല്‍, കെ കെ ഹുസൈന്‍ ബാഖവി, കെ പി ഹുസൈന്‍ സഅദി കെസി റോഡ്, ഉബൈദുല്ലാഹി സഅദി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ഡോ. ഹെമിന്‍, മൊയ്തീന്‍ കുഞ്ഞി കളനാട്, കല്ലട്ര ഇബ്രാഹിം ഹാജി, മുല്ലച്ചേരി അബ്ദുല്‍ കാദിര്‍ ഹാജി, കെ എസ് അന്‍വര്‍ സാദാത്ത്, ഷാഫി ഹാജി കീഴൂര്‍, സിദ്ദീഖ് മുണ്ടുഗോളി എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, ഫ്രീകുവൈത്ത് അബ്ദുല്ല ഹാജി, ശാഫി ഹാജി കട്ടക്കാല്‍, അഹ്‌മദ് കെ മാണിയൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, ബഷീര്‍ പുളിക്കൂര്‍, സിദ്ദീഖ് സഖാഫി ബായാര്‍, ശാഫി ഹാജി കീഴൂര്‍, അസ്‌കര്‍ ബാഖവി, അബ്ദുസ്സലാം ദേളി, അബ്ദുല്ല ഫൈസി മൊഗ്രാല്‍, അബ്ദുല്ല പൈച്ചാര്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതവും അഷ്‌റഫ് കരിപ്പൊടി നന്ദിയും പറഞ്ഞു.
മുഅല്ലിം സമ്മേളനവും സാംസ്‌കാരിക സംഗമവും
സമസ്ത സെന്റിനറിയുടെ ഭാഗമായി ഉച്ചക്ക് നടന്ന ജില്ലാ മുഅല്ലിം സമ്മേളനം ജില്ലാ പ്രസിഡന്റ് അബ്ദുറസാഖ് സഖാഫി കോട്ടക്കുന്നിന്റെ അധ്യക്ഷതയില്‍ സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദലി സഖാഫി വള്ളിയാട്, അബ്ദുറഷീദ് സഖാഫി പത്തപ്പിരിയം, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം എന്നിവര്‍ വിഷയാവതരണം നടത്തി.
തുടര്‍ന്ന് നടന്ന സാംസ്‌കാരിക സംഗമം സഅദിയ്യ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജിയുടെ അധ്യക്ഷതയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്തു. മുസ്തഫ പി എറക്കല്‍ വിഷയാവതരണം നടത്തി. ബാലകൃഷ്ണന്‍ പെരിയ, അസീസ് കടപ്പുറം, അഡ്വ. കുമാരന്‍ നായര്‍, എ എസ് മുഹമ്മദ് കുഞ്ഞി, ഡോ. സ്വലാഹുദ്ദീന്‍ അയ്യൂബി, സിഎല്‍ ഹമീദ് ചെമനാട് എന്നിവര്‍ പ്രസംഗിച്ചു.
ജലാലിയ ദിക്‌റ് ഹല്‍ഖ
വൈകുന്നേരം ഏഴ് മണിക്ക് നടന്ന ജലാലിയ ദിക്‌റ് ഹല്‍ഖക്ക് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ അല്‍അഹ്ദല്‍ കണ്ണവം, സയ്യിദ് ഹിബത്തുല്ല അഹ്സനി അല്‍മശ്ഹൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സയ്യിദ് സുഹൈല്‍ അസ്സഖാഫ്് മടക്കര, സയ്യിദ് അന്‍വര്‍ സാദാത്ത് സഅദി അല്‍ അര്‍ശദി നടുവട്ടം എന്നിവര്‍ ഉല്‍ബോധനം നടത്തി.
പരിപാടിയുടെ ഭാഗമായി രാവിലെ ആറ് മണിക്ക് മുഹിയുദ്ദീന്‍ റാത്തീബ്, താജുല്‍ ഉലമ നൂറുല്‍ ഉലമ മൗലിദ് മജ്‌ലിസ്, ഒന്‍പത് മണിക്ക് സഅദി പണ്ഡിത സംഗമം, 11 മണിക്ക് പ്രവാസി സംഗമം, ഉച്ചക്ക് ഒരു മണിക്ക് അലുംനി മീറ്റ്, ഒന്ന്‍ മണിക്ക് സ്ഥാനവസ്ത്ര വിതരണ സംഗമം, മൂന്ന് മണിക്ക് പ്രാസ്ഥാനിക സംഗമം, 4.30ന് ഖത് മുല്‍ ഖുര്‍ആന്‍ മജ്‌ലിസ് എന്നിവ നടക്കും. വൈകുന്നേരം അഞ്ച് മണിക്ക് സനദ് ദാന സമാപന പ്രാര്‍ത്ഥന സമ്മേളനം നടക്കും.
സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. സഅദിയ്യ പ്രസിഡന്റ് കുമ്പോല്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. കുമ്പോല്‍ തങ്ങള്‍ സനദ് ദാനം നിര്‍വ്വഹിക്കും. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ബുഖാരി അനുസ്മരണപ്രഭാഷണവും എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് സനദ്ദാന പ്രഭാഷണവും നടത്തും.
പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി, സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ അല്‍ബുഖാരി, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, പട്ടുവം കെ പി അബൂബക്കര്‍ മുസ്ലിയാര്‍, അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ മാണി, പി ഹസ്സന്‍ മുസ്ലിയാര്‍ വയനാട്, കെ കെ ഹുസൈന്‍ ബാഖവി, അബ്ദുല്‍ റഹ്‌മാന്‍ മുസ്ലിയാര്‍ പരിയാരം, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍, ഏനപ്പോയ അബ്ദുല്ലകുഞ്ഞി ഹാജി, കല്ലട്ര മാഹിന്‍ ഹാജി, എപി അബ്ദുല്‍ കരീം ഹാജി ചാലിയം, അബ്ദുല്‍ റഹ്‌മാന്‍ ഹാജി കുറ്റൂര്‍, ഹനീഫ് ഹാജി ഉള്ളാള്‍, എ സൈഫുദ്ദീന്‍ ഹാജി തിരുവനന്തപുരം, ഡോ. ടി പി മുഹമ്മദ് ഹാരിസ്, ഡോ. യു ടി ഇഫ്തികാര്‍ ഫരീദ്, ഇനായത്ത് അലി മംഗളൂരു എന്നിവര്‍ പ്രസംഗിക്കും. പരിപാടിയില്‍ കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജി സ്മാരക അവാര്‍ഡ് മാണിക്കോത്ത് അബൂബക്കര്‍ ഹാജിക്ക് സമ്മാനിക്കും.
ഈ വർത്തയെകുറിച്ച് അഭിപ്രായങ്ങൾ പങ്കുവെക്കുകയും ഷെയർ ചെയ്യുകയും ചെയുക
Article Summary: Grand commencement of the Sadhiya Sanad Dan and Annual Commemoration in Delhi, with Karnataka Minister Rahim Khan inaugurating and emphasizing education.
#Sadhiya #RahimKhan #Kasaragod #Education #Anniversary #Kerala






