city-gold-ad-for-blogger

സഅദിയ്യ ലോ കോളേജ്: നിയമപഠന രംഗത്ത് പുതിയ കാൽവെപ്പ്; അഡ്മിഷൻ നടപടികൾ ആരംഭിച്ചു

Officials of Sa-adiyya Law College during a press conference in Kasaragod.
KasargodVartha Photo

● മാനേജ്‌മെന്റ് സീറ്റുകളിലേക്കും 30 പേർക്ക് പ്രവേശനം നൽകും.
● അലോട്ട്‌മെന്റിന് ഓഗസ്റ്റ് 9 വരെ ഓപ്ഷൻ നൽകാം.
● മാനേജ്‌മെന്റ് സീറ്റുകൾക്ക് ഓഗസ്റ്റ് 13 മുതൽ അഡ്മിഷൻ.
● ഇത് ജാമിഅ സഅദിയ്യയുടെ 27-ാമത്തെ സ്ഥാപനമാണ്.

കാസർകോട്: (KasargodVartha) കണ്ണൂർ യൂണിവേഴ്സിറ്റിയുടെ പുതിയ അഫിലിയേഷൻ ലഭിച്ച സഅദിയ്യ ലോ കോളേജിൽ 2025-26 അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ നടപടികൾ ആരംഭിച്ചതായി അതികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

പഞ്ചവത്സര ബി.എ. എൽ.എൽ.ബി. ഇന്റഗ്രേറ്റഡ് കോഴ്‌സാണ് ഈ വർഷം ആരംഭിക്കുന്നത്. കേരള എൻട്രൻസ് കമ്മീഷണർ വഴി പ്രവേശനം ലഭിക്കുന്ന 30 സർക്കാർ മെറിറ്റ് സീറ്റുകളും 30 മാനേജ്‌മെന്റ് സീറ്റുകളുമാണ് ലഭ്യമായിട്ടുള്ളത്.

കേരള എൻട്രൻസ് കമ്മീഷണർ നടത്തുന്ന രണ്ടാം ഘട്ട അലോട്ട്‌മെന്റ് നടപടികളിൽ സഅദിയ്യ ലോ കോളേജിലെ 30 സർക്കാർ മെറിറ്റ് സീറ്റുകളിലേക്ക് ഓഗസ്റ്റ് 9 വരെ അർഹരായ വിദ്യാർത്ഥികൾക്ക് ഓപ്ഷൻ രജിസ്‌ട്രേഷൻ നടത്താം. 30 മാനേജ്‌മെന്റ് സീറ്റുകളിലേക്കുള്ള അഡ്മിഷൻ നടപടികൾ ഓഗസ്റ്റ് 13 മുതൽ ആരംഭിക്കും.

സമന്വയ വിദ്യാഭ്യാസം എന്ന ആശയത്തിൽ അഞ്ചര പതിറ്റാണ്ടിലേറെയായി വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന ജാമിഅ സഅദിയ്യയുടെ കീഴിൽ പ്രീ-പ്രൈമറി മുതൽ പി.ജി. തലം വരെ നിലവിൽ വിദ്യാഭ്യാസം നൽകുന്നുണ്ട്. 

വിവിധ സ്ഥാപനങ്ങളിലായി 8000-ൽ പരം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. ജാമിഅ സഅദിയ്യയുടെ 27-ാമത്തെ സ്ഥാപനമാണ് ലോ കോളേജ്.

വാർത്താസമ്മേളനത്തിൽ ജാമിഅ സഅദിയ്യ അറബിയ്യ വൈസ് പ്രസിഡന്റ് മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, സെക്രട്ടറിയേറ്റ് മെമ്പർമാരായ പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, ഹാജി അബ്ദുല്ല ഹുസൈൻ കടവത്ത്, സഅദിയ്യ ലോ കോളേജ് പ്രിൻസിപ്പൽ ഇൻ-ചാർജ് ഡോ. ഹെമിൻ വി. വി., ജാമിഅ സഅദിയ്യ അറബിയ്യ അഡ്മിനിസ്ട്രേറ്റർ ടി. പി. അബ്ദുൽ ഹമീദ് മാസ്റ്റർ, സഅദിയ്യ ലോ കോളേജ് അഡ്മിനിസ്ട്രേറ്റർ പി. വി. മുസ്തഫ എന്നിവർ പങ്കെടുത്തു.

 

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. 

Article Summary: Sa-adiyya Law College opens for BA LLB admissions in Kasaragod.

#LawCollege, #Saadiyya, #KannurUniversity, #LLBAdmissions, #Kasaragod, #Education

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia