Graduation Ceremony | സഅദിയ്യ കോളജ് ബിരുദദാനം: വിജ്ഞാനത്തിന്റെയും നേട്ടത്തിന്റെയും ആഘോഷം
● സഅദിയ്യ കോളജിലെ 132 വിദ്യാർത്ഥികൾക്ക് ബിരുദം നൽകി
● പരിപാടി പ്രൗഡമായി നടന്നതിനാൽ സമൂഹത്തിന്റെ അംഗീകാരം
● സഅദിയ്യ അഡ്മിനിസ്ട്രേറ്റർ, കോളേജ് മാനേജ്മെന്റ് അംഗങ്ങൾ പങ്കെടുത്തു
കോളിയടുക്കം: (KasargodVartha) സഅദിയ്യ ആർട്സ് ആൻഡ് സയൻസ് കോളേജ് 2021-24 ബാച്ചിലെ ബിരുദധാരികളെ ആദരിക്കുന്ന ചടങ്ങ് പ്രൗഡമായി നടന്നു. ബി.കോം, ബി.ബി.എ, ബി.എ ഇംഗ്ലീഷ്, ബി.സി.എ, കമ്പ്യൂട്ടർ സയൻസ്, ബയോടെക്നോളജി, ഹോം സയൻസ് എന്നീ വിഷയങ്ങളിൽ പഠനം പൂർത്തിയാക്കിയ 132 വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
മാനേജ്മെന്റ് കമ്മിറ്റി ട്രഷറർ കല്ലട്ര മാഹിൻ ഹാജിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ, ഖുദ്വത്തുസ്സാദാത്ത് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്തു. മാനേജ്മെന്റ് വർക്കിംഗ് സെക്രട്ടറി എൻ എ അബൂബക്കർ ഹാജി ആമുഖ പ്രഭാഷണം നടത്തി. കെ പി ഹുസൈൻ സഅദി കെ സി റോഡ് അനുഗ്രഹ പ്രഭാഷണവും, കോളേജ് ക്യാമ്പസ് ഡയറക്ടർ മുസ്തഫ പി വി കോൺവക്കേഷൻ പ്രഭാഷണവും നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. മുഹമ്മദ് കബീർ വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, അബ്ദുൽ ഖാദർ സഅദി കൊല്ലമ്പാടി, ബഷീർ എൻജിനീയർ, അബ്ദുൽ ഖാദർ ഹാജി മുല്ലച്ചേരി, അബ്ദുൽ റസാഖ് ഹാജി മേൽപ്പറമ്പ, എം എ അബ്ദുൽ വഹാബ്, തൗസീഫ് പി ബി, അബ്ദുൽ കരീം സഅദി ഏണിയാടി, ഹുസൈൻ സഖാഫി, ഇബ്രാഹിം സഅദി മുഗു, സഅദിയ്യ അഡ്മിനിസ്ട്രേറ്റർ അബ്ദുൽ ഹമീദ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. കോളേജ് വൈസ് പ്രിൻസിപ്പാൾ ഷറഫുദ്ദീൻ പാക്യാര നന്ദി പറഞ്ഞു.
#SaadiyaCollege #Graduation #Certificates #Knowledge #Success #BCom