സഅദിയ്യ ലിറ്റെററി ക്ലബ് ഉദ്ഘാടനം ചെയ്തു
Sep 15, 2015, 10:00 IST
ദേളി: (www.kasargodvartha.com 15/09/2015) സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ലിറ്റെററി ക്ലബ് പ്രമുഖ സാഹിത്യകാരന്‍ സന്തോഷ് പനയാല്‍ ഉദ്ഘാടനം ചെയ്തു. വായന മരിക്കുന്ന ലോകത്ത് വിദ്യാര്‍ത്ഥികളെ വായനക്കാരാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ക്ലബ് പ്രവര്‍ത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനമാണ് സ്‌കൂള്‍ മാനേജര്‍ അബ്ദുല്‍ വഹാബിന്റെ അധ്യക്ഷതയില്‍ നടന്നത്.
വായനയുടെ ആവശ്യകതയെക്കുറിച്ചും ഇപ്പോള്‍ വായന നേരിട്ടുകൊണ്ടിരിക്കുന്ന ശോഷണത്തെക്കുറിച്ചും പ്രിന്‍സിപ്പല്‍ എം.എം കബീര്‍ സംസാരിച്ചു. കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി, ജാഫര്‍ സാദിഖ് സി.എന്‍ സംസാരിച്ചു. ലിറ്റെററി ക്ലബ് കോഡിനേറ്റര്‍ സജ്‌ന സ്വാഗതവും റഷീദ് പള്ളങ്കോട് നന്ദിയും പറഞ്ഞു.

Keywords : Deli, Inauguration, Kasaragod, Kerala, Jamia-Sa-adiya-Arabiya, School, Education, Santhosh Panayal.