city-gold-ad-for-blogger

വിദ്യാഭ്യാസ വികസനത്തിന് നവസാധ്യതകള്‍ വരച്ചുകാട്ടി സഅദിയ്യ സെമിനാര്‍

ദേളി: (www.kasargodvartha.com 14/02/2016) നാടിന്റെ വിദ്യാഭ്യാസ വളര്‍ച്ചക്ക്് പുതിയ സാധ്യതകള്‍ ചര്‍ച്ച ചെയ്തു സഅദിയ്യ വിദ്യാഭ്യാസ വികസന സെമിനാര്‍. പ്രഗത്ഭ വിദ്യാഭ്യാസ വിചക്ഷണര്‍ അണിനിരണ സെമിനാരില്‍ ജില്ലയിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയും പുതിയ സ്ഥാപനങ്ങളിലൂടെ സമൂഹത്തിനുണ്ടായ മുന്നേറ്റവുംം ചര്‍ച്ചാ വിഷയമായി.

തൊഴില്‍ മേഖലയുമായി വിദ്യാഭ്യാസ മേഖലയെ ബന്ധപ്പെടുത്തുകയും പുതിയ അവസരങ്ങള്‍ കണ്ടെത്തുകയും ചെയ്താല്‍ ജില്ലയ്ക്ക് ഇനിയും മുന്നേറാന്‍ കഴിയും. മികച്ച അധ്യപകരുടെ അഭാവവും രക്ഷിതാക്കളുടെ ആസൂത്രണമില്ലായ്മയും കുട്ടികളുടെ പഠന നിലവാരം കുറക്കുന്നതായി വിലയിരുത്തി. മന്ത്രി കെ.സി ജോസഫ് ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ യൂണിവേര്‍സിറ്റി വൈസ് ചാന്‍സിലര്‍ ഖാദര്‍ മാങ്ങാട്, എന്‍. അലി അബ്ദുല്ല, ഡോ. നവാസ്, സി.എല്‍ ഹമീദ്, അബ്ദുല്ല ബേവിഞ്ച, കെ. അബ്ദുര്‍ റഹ് മാന്‍, സയ്യിദ് ജലാലുദ്ദീന്‍ സഅദി, കെ.പി ഹുസൈന്‍ സഅദി തുടങ്ങിയവര്‍ പ്രസംഗിച്ചു.

സുലൈമാന്‍ കരിവെള്ളൂര്‍ സ്വാഗതവും സ്വലാഹുദ്ദീന്‍ അയ്യൂബി നന്ദിയും പറഞ്ഞു.

വിദ്യാഭ്യാസ വികസനത്തിന് നവസാധ്യതകള്‍ വരച്ചുകാട്ടി സഅദിയ്യ സെമിനാര്‍

Keywords : Jamia-Sa-adiya-Arabiya, Seminar, Education, Inauguration, Minister, Minister K.C Joseph, Kasaragod, Sa adiya conference: Education seminar conducted.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia