ഫലസ്തീൻ കവി സമീഹ് അൽ ഖാസിമിയുടെ കവിതകളിലെ ദേശീയതയും ചെറുത്തുനിൽപും ഇഴകീറിയുള്ള പഠനത്തിന് കാസർകോട്ടുകാരി റുഖ്‌സാനയ്ക്ക് ഡോക്ടറേറ്റ്
Jan 2, 2021, 17:31 IST
തളങ്കര: (www.kasargodvartha.com 02.01.2020) പ്രശസ്ത ഫലസ്തീൻ കവി സമീഹ് അൽ ഖാസിമിയുടെ കവിതകളിലെ ദേശീയതയും ചെറുത്തുനിൽപും ഇഴകീറിയുള്ള പഠനത്തിന് കാസർകോട് തളങ്കര സ്വദേശിനി പി എ റുഖ്‌സാനയ്ക്ക് ഡോക്ടറേറ്റ്.
കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ രജിസ്ട്രാർ ഡോക്ടർ ടി എ അബ്ദുൽ മജീദ് ഉദുമയുടെ കീഴിലാണ് ഗവേഷണം പൂർത്തിയാക്കിയത്. എം ഐ സി അഫ്സലുൽ ഉലമ വിമൻസ് കോളജിൽ നിന്ന് അറബിയിൽ ബിരുദവും കാസർകോട് ഗവൻമെന്റ് കോളജിൽ നിന്ന് കണ്ണൂർ യൂനിവേഴ്സിറ്റി ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും തുടർന്ന് യുജിസിയുടെ ജെ ആർ എഫ് ലൂടെ പി എച്ച് ഡിയ്ക്ക് ചേരുകയായിന്നു. ഇപ്പോൾ ജി യു പി എസ് മുളിയാർ മാപ്പിളയിൽ അറബിക് അധ്യാപകയായി ജോലി ചെയ്യുന്നു.
കാലികറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നുമാണ് ഡോക്ടറേറ്റ് ലഭിച്ചത്. പി എ അബ്ദുർ റശീദ് - ഖദീജ ദമ്പതികളുടെ മകളാണ്. ഭർത്താവ് അധ്യാപകനായ ഹാശിം ടി കെ. മക്കൾ: ഇബ്റാഹീം റുശ്ദ്, ഖാസിം, സഖ് വാൻ.
Keywords: Thalangara, News, Kasaragod, Kerala, Poem, Poet, Education, Student, Teacher, Ruksana from Kasargod, received her doctorate for her study of the nationalism and resistance in the poems of Palestinian poet Sameh al - Qasimi.
< !- START disable copy paste -->