New Building | കുറ്റിക്കോല്‍ ഗവ. ഐടിഐക്ക് പുതിയ കെട്ടിടം വരുന്നു; നിര്‍മാണത്തിന് 5 കോടി രൂപ അനുവദിച്ചതായി അഡ്വ. സിഎച് കുഞ്ഞമ്പു എംഎല്‍എ; കൂടുതല്‍ ട്രേഡുകള്‍ തുടങ്ങാനാകുമെന്ന് പ്രതീക്ഷ
Mar 21, 2023, 22:07 IST
ഉദുമ: (www.kasargodvartha.com) കുറ്റിക്കോല്‍ ഗവ. ഐടിഐ കെട്ടിട നിര്‍മാണത്തിന് അഞ്ച് കോടി രൂപ അനുവദിച്ചതായി ഉദുമ എംഎല്‍എ അഡ്വ. സിഎച് കുഞ്ഞമ്പു അറിയിച്ചു. ഐടിഐ നിലവില്‍ ടൗണിലുള്ള വിവിധ സര്‍കാര്‍ കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. കുറ്റിക്കോല്‍ വിലേജില്‍ റവന്യു വകുപ്പ് വിട്ട് തന്ന 1.07 ഏകര്‍ സ്ഥലത്ത് കാസര്‍കോട് വികസന പാകേജില്‍ എംഎല്‍എയുടെ ഇടപെടലിന്റെ ഭാഗമായി 1.98 കോടി രൂപ അനുവദിക്കുകയും കെട്ടിട നിര്‍മാണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
1.98 കോടി രൂപയില്‍ ഗ്രൗണ്ട് ഫ്‌ലോര്‍ മാത്രമാണ് നിര്‍മിക്കുന്നത്. രണ്ട് ക്ലാസ് റൂം, കംപ്യൂടര്‍ റൂം, ഓടോ കാര്‍ഡ് ലാബ്, വിസിറ്റ് റൂം, ഡ്രോയിങ് റൂം, സ്റ്റാഫ് റൂം, ടോയ്ലെറ്റ് ബ്ലോക് എന്നിവ ഈ തുകയില്‍ നിര്‍മിക്കും.
പുതുതായി അനുവദിച്ച അഞ്ച് കോടി രൂപയില്‍ കാസര്‍കോട് വികസന പാകേജില്‍ നിര്‍മിക്കുന്ന കെട്ടിടത്തോട് ചേര്‍ന്ന് ഗ്രൗണ്ട് ഫ്‌ലോറില്‍ രണ്ട് ക്ലാസ് റൂം, ഒന്നാം നിലയില്‍ രണ്ട് ക്ലാസ് റൂം, ഓഫീസ് റൂം, പ്രിന്‍സിപല്‍, വൈസ് പ്രിന്‍സിപല്‍ റൂം, സിവില്‍ ഐടി ലാബ്, റെകോര്‍ഡ് റൂം, ജിഎ റൂം, ലൈബ്രറി, ടോയ്ലറ്റ് ബ്ലോക് എന്നിവയും, രണ്ടാം നിലയില്‍ രണ്ട് ക്ലാസ് റൂം, ഓഡിറ്റോറിയം എന്നിവയും ഉണ്ടാകും.
പ്രത്യേക ബ്ലോക്കായി ഫിറ്റര്‍ ലാബ്, സിവില്‍ ലാബ്, ഇലക്ട്രോണിക് ലാബ്, ഡ്രാഫ്റ്റ് മാന്‍ സിവില്‍ ലാബ്, കാന്റീന്‍ ബ്ലോകും നിര്‍മിക്കും. നിലവില്‍ സ്ഥലസൗകര്യം ഇല്ലാത്തതിനാല്‍ രണ്ട് ട്രേഡുകളാണ് പ്രവര്‍ത്തിക്കുന്നത്. കെട്ടിടം പണി പൂര്‍ത്തിയാകുമ്പോള്‍ അനുവദിച്ച നാല് ട്രേഡും തുടര്‍ന്ന് പുതിയ ട്രേഡും ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് സി എച് കുഞ്ഞമ്പു അറിയിച്ചു. പ്രവൃത്തിയുടെ ടെന്‍ഡര്‍ നടപടികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കാന്‍ ബില്‍ഡിങ്‌സ് വിഭാഗം എക്‌സിക്യൂടീവ് എന്‍ജിനിയര്‍ക്ക് എംഎല്‍എ കത്ത് നല്‍കിയിട്ടുണ്ട്.

Keywords: Kuttikol ITI, News, Kerala, Kasaragod, Education, Building, College, Top-Headlines, Kuttikol, Uduma, Development Project, CH Kunhambu MLA, Rs. 5 crore allotted for construction of new building in Kuttikol ITI.
< !- START disable copy paste -->