city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റവന്യു ജില്ലയില്‍ ഒന്നാം തരത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ പ്രവേശനം നേടിയത് തൃക്കരിപ്പൂര്‍ സെന്റ് പോള്‍സില്‍; കുരുന്നുകളോടൊപ്പം സെല്‍ഫിയെടുത്ത് ചലച്ചിത്ര താരം അനുമോള്‍

തൃക്കരിപ്പൂര്‍: (www.kasargodvartha.com 02.06.2017) ആദ്യാക്ഷരം കുറിക്കാന്‍ എത്തിയ കുരുന്നുകളുടെ എണ്ണം 200 പിന്നിട്ട സെന്റ് പോള്‍സ് എയുപി സ്‌കൂ
ളില്‍ പ്രവേശനോത്സവവും വൈവിധ്യത നിറഞ്ഞതായി. മുഖ്യാതിഥിയായി എത്തിയ സിനിമാ നടി അനുമോള്‍ ഒന്നാം തരത്തില്‍ പ്രവേശനം നേടിയ കുട്ടികളെ വരവേറ്റു.

തെളിഞ്ഞ കലാവസ്ഥയില്‍ തൃക്കരിപ്പൂര്‍ ടൗണിലേക്ക് രണ്ടു മുതല്‍ ഏഴു വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചു പ്രവേശന റാലിയും നടത്തി. തൊപ്പികളിട്ടു മലയാള അക്ഷരങ്ങളും വര്‍ണ ബലൂണുകളും കൈയിലേന്തി നീങ്ങിയ കുട്ടികള്‍ക്ക് മുന്നിലും പിന്നിലുമായി ബാന്‍ഡ് സംഘവും റാലിക്ക് കൊഴുപ്പേകി. തുടര്‍ന്നാണ് സിനിമാ താരം അനുമോള്‍ ഒന്നാം തരത്തില്‍ പ്രവേശനം നേടിയ കുരുന്നുകളെ സ്വീകരിച്ചത്. 107 പെണ്‍കുട്ടികളും 99 ആണ്‍കുട്ടികളും ഉള്‍പ്പെടെ 206 കുട്ടികള്‍ക്കൊപ്പം നിന്ന് അനുമോള്‍ സെല്‍ഫിയെടുക്കുകയും ചെയ്തു.

റവന്യു ജില്ലയില്‍ ഒന്നാം തരത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ പ്രവേശനം നേടിയത് തൃക്കരിപ്പൂര്‍ സെന്റ് പോള്‍സില്‍; കുരുന്നുകളോടൊപ്പം സെല്‍ഫിയെടുത്ത് ചലച്ചിത്ര താരം അനുമോള്‍

തുടര്‍ന്ന് സ്‌കൂള്‍ അങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയ ഓഡിറ്റോറിയത്തില്‍ പ്രവേശനോത്സവം കണ്ണൂര്‍ രൂപത എജുക്കേഷന്‍ കൗണ്‍സില്‍ അംഗം ഫാദര്‍ ജോര്‍ജ് പൈനാടത്ത് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ ശ്രീനിവാസന്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജോസഫ് തണ്ണിക്കോട്ട്, മുഖ്യാധ്യാപിക സിസ്റ്റര്‍ അഗ്‌നസ് മാത്യു, മദര്‍ പിടിഎ പ്രസിഡന്റ് വി രമ, കവി ഷാജഹാന്‍ തൃക്കരിപ്പൂര്‍, നിര്‍മ്മല ഗൊരേറ്റി, പി ഒ സില്‍വിയ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് പായസദാനവും നടന്നു.

Keywords:  Kerala, kasaragod, news, Trikaripur, school, Admission, Revenue-district, Film, Actor, Record admission for 1st standard in Thrikaripur St. Pauls.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia