മുഴുവന്‍ കുട്ടികള്‍ക്കും നല്ല വിദ്യാഭ്യാസം നല്‍കുന്നതിന് പൊതുവിദ്യാഭ്യാസ സംവിധാനം ശക്തിപ്പെടുത്തുക എന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യം: മന്ത്രി ഇ ചന്ദ്രശേഖരന്‍
Jun 18, 2016, 09:30 IST
കാസര്‍കോട്: (www.kasargodvartha.com 18/06/2016) ജനിച്ചു വളരുന്ന മുഴുവന്‍ കുട്ടികള്‍ക്കും സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളുകളിലൂടെ നല്ല വിദ്യാഭ്യാസം നല്‍കുന്നതിന് പൊതുവിദ്യാഭ്യാസ സംവിധാനം ശക്തിപ്പെടുത്തുക എന്നുള്ളതാണ് സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നതെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകര്‍, സ്‌കൂളുകള്‍, കുട്ടികള്‍ എന്നിവരെ സംരക്ഷിച്ചു കൊണ്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ സര്‍ക്കാരില്‍ ഇടപെടലുകള്‍ നടത്തി പരിഹാരമുണ്ടാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആള്‍ട്ടര്‍നേറ്റ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് സെഞ്ച്വറി ഹാളില്‍ സംഘടിപ്പിച്ച സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏകാധ്യാപകരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് മന്ത്രിയോടൊപ്പം ഞാനുമുണ്ടാകുമെന്ന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു.
എസ്.ടി.എ ജില്ലാ പ്രസിഡണ്ട് എം. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എ.എസ്.റ്റി.എം. സംസ്ഥാന പ്രസിഡണ്ട് എ.പി. ഉസ്മാന്‍ ആമുഖ പ്രഭാഷണം നടത്തി. യൂണിയന്‍ ഭാരവാഹികളായ ഇ.എം. ഷാന്റി, സിന്ധു എം.ജി, യു.കെ. ലത്വീഫ്, എം.എ. ഷരീഫ്, വിനയപ്രഭ തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Kasaragod, Kerala, E.Chandrashekharan-Minister, Education, Student, Conference, Meet, N.A Nellikkunnu MLA, Reception for Minister E.Chandrasekharan.