city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചരിത്രസ്മരണകളുറങ്ങുന്ന നീലേശ്വരം രാജാസ് ഹോസ്റ്റല്‍ പൊളിച്ചുനീക്കി തുടങ്ങി

നീലേശ്വരം: (www.kasargodvartha.com 05.04.2017) നീലേശ്വരം രാജവംശത്തിന്റെ അധീനതയിലുള്ള തളിയില്‍ ക്ഷേത്ര പരിസരത്തെ രാജാസ് ഹോസ്റ്റല്‍ പൊളിച്ചുമാറ്റി തുടങ്ങി. സ്ഥലം വില്‍പ്പന നടത്താന്‍ രാജ കുടുംബാഗങ്ങള്‍ തീരുമാനിച്ചതോടെയാണ് ചരിത്ര സ്മരണകളുറങ്ങുന്ന ഹോസ്റ്റല്‍ കെട്ടിടം പൊളിച്ച് നീക്കുന്നത്.

ഇപ്പോഴത്തെ രാജാവ് ഉദയവര്‍മ്മ രാജയുടെ നേതൃത്വത്തിലാണ് രാജാസ് ഹോസ്റ്റല്‍ പൊളിച്ച് മാറ്റി തുടങ്ങിയത്. പണ്ടുകാലത്ത് രാജാസ് ഹൈസ്‌ക്കൂളില്‍ പഠിക്കാന്‍ കോഴിക്കോട് മുതല്‍ ദക്ഷിണ കര്‍ണ്ണാടകയില്‍ നിന്ന് വരെ വിദ്യാര്‍ത്ഥികള്‍ നീലേശ്വരത്തേക്ക് വന്നിരുന്നു. കര്‍ണാടക സാഹിത്യകാരന്‍ നിരഞ്ജന ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഇവിടെ താമസിച്ചിരുന്നു. വിദ്വാന്‍ പി കേളുനായര്‍, മഹാകവി പി കുഞ്ഞിരാമന്‍ നായര്‍, മഹാകവി കുട്ടമത്ത് ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യവും ഈ ഹോസ്റ്റലില്‍ ഉണ്ടായിരുന്നു. കാലക്രമത്തില്‍ വിദ്യാലയങ്ങള്‍ ഏറെ ഉണ്ടായതോടെ രാജാസ് ഹോസ്റ്റലില്‍ താമസിച്ചുള്ള പഠനവും അവസാനിക്കുകയായിരുന്നു.

ചരിത്രസ്മരണകളുറങ്ങുന്ന നീലേശ്വരം രാജാസ് ഹോസ്റ്റല്‍ പൊളിച്ചുനീക്കി തുടങ്ങി


പിന്നീട് ഇവിടെ സംഗീത വിദ്യാലയം, ചിത്ര രചന കേന്ദ്രം, ആര്‍ട്ടിസ്റ്റുമാര്‍, യുവജനകലാസമിതി തുടങ്ങിയവയുടെ ഓഫീസുകളായി മാറിയ കെട്ടിടം കാലപ്പഴക്കത്താല്‍ തകര്‍ന്ന് വീഴാവുന്ന സ്ഥിതിയിലാണ്. ഈ സാഹചര്യത്തിലാണ് നാല്‍പത്തിനാലോളം അവകാശികളുള്ള രാജകുടുംബം ഹോസ്റ്റല്‍ ഉള്‍പ്പെടുന്ന അറുപത് സെന്റോളം ഭൂമി വില്‍പ്പന നടത്താന്‍ തീരുമാനിച്ചത്.

നീലേശ്വരത്തെ ഒരു കൂട്ടം യുവ വ്യാപാരികളുടെ നേതൃത്വത്തിലാണ് സ്ഥലം വിലയ്ക്ക് വാങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്. സെന്റിന് ഇരുപത് ലക്ഷത്തോളം വില വെച്ചാണ് സ്ഥലമിടപാട് നടത്തുന്നത്. ഇതിലേക്ക് പ്രവേശന കവാടമായി രാജാറോഡില്‍ നിന്നും ഹോസ്റ്റലിലേക്കുള്ള സ്ഥലവും ഇവര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നു. നീലേശ്വരത്തിന്റെ ഹൃദയഭാഗത്ത് ഷോപ്പിംഗ് മാളും, തീയേറ്ററും സ്ഥാപിക്കാനാണ് യുവ വ്യാപാരികള്‍ തീരുമാനിച്ചിരിക്കുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Nileshwaram, Kasaragod, Kerala, News, Education, Students, Raja's, Hostel, Family, Rajas hostel demolishing work started 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia