city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്‌കൂളുകളിൽ റാഗിംഗ് നടമാടുന്നോ?; മുതിർന്ന വിദ്യാർഥികൾ റാഗിംഗ് ചെയ്തതായി വിവിധയിടങ്ങളിൽ നിന്ന് ആരോപണം; 'പ്ലസ് വൺ വിദ്യാർഥിയുടെ മുടി ബലമായി മുറിപ്പിച്ചു'; സാമൂഹ്യ മാധ്യമങ്ങളിലും ദൃശ്യങ്ങൾ പ്രചരിക്കുന്നു

കാസർകോട്: (www.kasargodvartha.com 26.11.2021) വിവിധ സ്‌കൂളുകളിൽ റാഗിംഗ് നടമാടുന്നതായി പരാതി. ഉപ്പള ഗവ. ഹയർ സെകൻഡറി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർഥിയുടെ മുടി ബലമായി മുറിപ്പിച്ചെന്നാണ് ആരോപണം. ഉപ്പളയിലെ തന്നെ ബേക്കൂർ ഗവ. സ്‌കൂളിൽ ജൂനിയർ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ ചെരിപ്പുകള്‍ കൈയില്‍ തൂക്കി നടത്തിക്കുകയും നൃത്തം ചെയ്യിപ്പിക്കുകയും ചെയ്‌തെന്നും പറയുന്നു.

  
സ്‌കൂളുകളിൽ റാഗിംഗ് നടമാടുന്നോ?; മുതിർന്ന വിദ്യാർഥികൾ റാഗിംഗ് ചെയ്തതായി വിവിധയിടങ്ങളിൽ നിന്ന് ആരോപണം; 'പ്ലസ് വൺ വിദ്യാർഥിയുടെ മുടി ബലമായി മുറിപ്പിച്ചു'; സാമൂഹ്യ മാധ്യമങ്ങളിലും ദൃശ്യങ്ങൾ പ്രചരിക്കുന്നു



അതിനിടെ രണ്ട് സംഭവങ്ങളുടെ വീഡിയോയും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. റാഗിംഗ് ചെയ്തവർ തന്നെയാണ് ഇത് പ്രചരിപ്പിച്ചതെന്നാണ് വിവരം. ഇതിലൂടെയാണ് റാഗിംഗ് നടന്നതായുള്ള വിവരങ്ങൾ പുറത്തുവന്നത്.

ഉപ്പളയിൽ സ്‌കൂളിന് മുന്നിലുള്ള കഫ്റ്റീരിയയിലാണ് റാഗിംഗ് നടന്നതെന്നാണ് വിവരം. അതേസമയം വിദ്യാർഥി പൊലീസിലോ സ്‌കൂൾ അധികൃതർക്കോ പരാതി നൽകിയിട്ടില്ല. പരാതി ലഭിച്ചാൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് സ്‌കൂൾ അധികൃതർ പറയുന്നു. ആരോപണ വിധേയരായ വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് വിവരമറിയിച്ചിട്ടുണ്ടെന്നും സ്‌കൂൾ അധികൃതർ പറഞ്ഞു.

ഇത് പോലെ വിവിധയിടങ്ങളിൽ റാഗിംഗ് നടക്കുന്നതായി വിദ്യാർഥികൾ പറയുന്നു. എന്നാൽ മാനഹാനി ഭയന്നും മുതിർന്ന വിദ്യാർഥികൾ വീണ്ടും ഉപദ്രവിക്കുമെന്ന പേടി കൊണ്ടും പലരും പരാതിയുമായി എത്താത്തത് ഇത്തരക്കാർക്ക് വളമാകുന്നു. റാഗിംഗിനെ അധ്യാപകരും പിടിഎ കമിറ്റിയും വിദ്യാർഥി സംഘടനകളും ഒരു ക്രിമിനല്‍ കുറ്റമായി കാണാതെ ഗുരുതരമായാൽ മാത്രം ഇടപെടുന്നതും റാഗിംഗ് വർധിക്കാൻ കാരണമാകുന്നതായി പറയുന്നു.

റാഗിംഗ് കേസുകൾ സ്കൂളുകളിൽ ഒത്തുതീർപ്പാക്കുന്നതും, റാഗിംഗ് നടത്തിയ വിദ്യാർഥികളെ സംരക്ഷിക്കുന്ന നിലപാടുകളും അക്രമങ്ങൾ വർധിക്കുന്നതിന് മറ്റൊരു കാരണമാണ്. റാഗിംഗിനെതിരെ കർശന നടപടി സ്വീകരിക്കാൻ ജില്ലാ ചൈൽഡ് വെൽഫെയർ കമിറ്റി തന്നെ നേരത്തെ തീരുമാനം എടുത്തിരുന്നതാണ്. എന്നാൽ തുടർ നടപടികൾ എവിടെയും ഉണ്ടായില്ല. നിയമപാലകരും പിടിഎ കമിറ്റിയും അധ്യാപകരും കർശനമായി ഇടപെട്ട് ഭയരഹിതമായി വിദ്യാർഥികൾക്ക് പഠിക്കാൻ അവസരം ഒരുക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.


Keywords:  Kasaragod, Kerala, News, Top-Headlines, Crime, Social-Media, Ragging, School, Uppala, Government, Complaint, Case, Parents, Students, Education, Raging cases are reporting in schools.



Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia