city-gold-ad-for-blogger

റാഗിംഗിനെ എതിര്‍ത്ത പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ക്രൂരമായി അക്രമിച്ചു; സിസിടിവി ദൃശ്യം പുറത്ത്, അക്രമം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 26.01.2019) കാഞ്ഞങ്ങാട് ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രണ്ട് ദിവസം മുമ്പ് നടന്ന റാഗിംഗിന്റെ പേരില്‍ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി അക്രമിച്ചു. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

ഷൂസ് ധരിക്കാന്‍ പാടില്ല, താടി വളര്‍ത്താന്‍ പാടില്ല, ഷര്‍ട്ട് ഇന്‍സേര്‍ട് ചെയ്യാന്‍ പാടില്ല, പെണ്‍കുട്ടികളോട് സംസാരിക്കന്‍ പാടില്ല, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് പറയുന്ന രീതിയില്‍ മാത്രമേ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ മുടി വെട്ടാന്‍ പാടുള്ളു, ഇവര്‍ കഴിച്ച ഭക്ഷണത്തിന്റെ പണം പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ നല്‍കണം തുടങ്ങിയ ക്രൂരപ്രവര്‍ത്തനങ്ങളാണ് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടത്.

ഇതിനെ എതിര്‍ത്തതിന്റെ പേരിലാണ് വെള്ളിയാഴ്ച സ്‌കൂളില്‍ എത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ ഇരുമ്പ് ദണ്ഡ്, മുളവടി, കസേര, മുളക്‌പൊടി, കോമ്പസ്, കസേര എന്നിവ ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ചത്. 

അക്രമത്തിനെതിരെ സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ 26 വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ബാവാനഗറിലെ മുബഷീറിനെ ക്ലാസ് മുറിയില്‍ കയറി ക്രൂരമായി അക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യം സ്‌കൂള്‍ ക്യാമറയില്‍ നിന്നും പോലീസ് ശേഖരിച്ചു.

മുബഷിറിന്റെ പരാതിയില്‍ 13 പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെയും ജമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഈ വര്‍ഷത്തെ പരീക്ഷയില്‍ നിന്നും അക്രമം നടത്തിയ വിദ്യാര്‍ത്ഥികളെ നീക്കാന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കുകയും ചെയ്തു. റാഗിങ് കേസ് നിലനില്‍ക്കെ ഇവര്‍ക്ക് 1984 ലെ നിയമപ്രകരം പരീക്ഷ എഴുതാന്‍ സാധിക്കില്ല. 

അക്രമം നടത്തിയ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ അക്രമത്തിനിരയായ മുബഷിറിന് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്ന് പറഞ്ഞ് ബന്ധുക്കളെ സമീപിച്ചെങ്കിലും വിദ്യാര്‍ത്ഥിയും രക്ഷിതാക്കളും അതിന് തയ്യാറായില്ലെന്നാണ് വിവരം.

കഴിഞ്ഞ ഒരുവര്‍ഷമായി ഇവര്‍ ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കാലങ്ങളിലായി നിലനില്‍ക്കുന്ന പ്ലസ് വണ്‍ പ്ലസ്ടു സൗഹൃദ അന്തരീക്ഷം തകര്‍ക്കുകയയിരുന്നുവെന്നാന്ന് രക്ഷിതാക്കള്‍ പറയുന്നത്.

റാഗിംഗിനെ എതിര്‍ത്ത പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ക്രൂരമായി അക്രമിച്ചു; സിസിടിവി ദൃശ്യം പുറത്ത്, അക്രമം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്



Keywords: Ragging Case against Plus two Students, Kanhangad, Kasaragod, News, Attack, Students, Police, Complaint, Case, Education, Video, Kerala.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia