city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതല ക്വിസ് മത്സരം 25ന്

കാസര്‍കോട്: (www.kasargodvartha.com 22.04.2017) ക്വിസ് മത്സരത്തില്‍ അഭിരുചിയുളള വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് സൊസൈറ്റി ഓഫ് ഇന്ത്യ കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ക്വിസ് മത്സരത്തില്‍ താല്‍പ്പര്യമുളള വിദ്യാര്‍ത്ഥികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ പ്ലസ്ടു വരെയുളള ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായാണ് മത്സരം സംഘടിപ്പിക്കുന്നത്.

ജില്ലാതല മത്സരത്തില്‍ ഒരേ സ്‌കൂളിലെ രണ്ട് പേര്‍ വീതമുളള ടീമുകള്‍ക്ക് പങ്കെടുക്കാം. ജില്ലാതല മത്സരത്തിലെ വിജയികള്‍ക്ക് സംസ്ഥാനതലത്തിലേക്കും തുടര്‍ന്നുളള വിജയികള്‍ക്ക് ഗ്രാന്‍ഡ്ഫിനാലെയിലും പങ്കെടുക്കാം. കാസര്‍കോട് ജില്ലാതല മത്സരം 25 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

രാവിലെ ഒമ്പത് മണി മുതല്‍ 10 വരെ രജിസ്‌ട്രേഷനും 10 മുതല്‍ ഒരു മണി വരെ ക്വിസ് മത്സരവും നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.qsi.org.in എന്ന വെബ് സൈറ്റുമായോ 9847856457 എന്ന നമ്പറിലോ ബന്ധപ്പെടുക. ഇ-മെയില്‍ quizsociteyofindia@gmail.com.

വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതല ക്വിസ് മത്സരം 25ന്


Keywords:  Kerala, kasaragod, news, Quiz, Competition, Collectorate, Students, Education, Quiz competition for students on 25th 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia