ഹൈസ്‌കൂള്‍ കുട്ടികള്‍ക്കായി 'ആരോഗ്യതാരകം' ക്വിസ് മത്സരം
Nov 22, 2016, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 22/11/2016) ആരോഗ്യവകുപ്പും നാഷണല്‍ ഹെല്‍ത്ത് മിഷനും ജില്ലാ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടുകൂടി ഹൈസ്‌കൂള്‍ കുട്ടികള്‍ക്കായി 'ആരോഗ്യ താരകം ക്വിസ്' സംഘടിപ്പിക്കുന്നു. ഒരോ സ്‌കൂളില്‍ നിന്നും രണ്ട് പേരടങ്ങുന്ന ടീം ആയിരിക്കണം പങ്കെടുക്കേണ്ടത്. പൊതുജനാരോഗ്യം എന്ന വിഷയത്തിലാണ് ക്വിസ്. ജില്ലയില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം ലഭിക്കുന്ന ടീമുകള്‍ക്ക് 6000,4000,2000 വീതം കാഷ്അവാര്‍ഡും നാല്, അഞ്ച്, ആറ് എന്നീ സ്ഥാനം ലഭിക്കുന്ന ടീമുകള്‍ക്ക് 1000 രൂപ വീതവും കാഷ്അവാര്‍ഡ് നല്‍കും.
ഓഡിയന്‍സ് കാഷ് അവാര്‍ഡും ഉണ്ടായിരിക്കും. താത്പര്യമുള്ളവര്‍ സ്‌കൂള്‍ ഹെഡ്മാസ്റ്ററുടെ സമ്മതപത്രവുമായി ഈ മാസം 26 ന് കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍രാവിലെ ഒമ്പതിന് എത്തണം. ജില്ലാ തലത്തില്‍ ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്നവര്‍ക്ക് സംസ്ഥാന തലമത്സരത്തില്‍ പങ്കെടുക്കാനുളള അവസരം ലഭിക്കും. വിശദവിവരങ്ങള്‍ക്ക് എന്‍ എച്ച് എം ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04672 209466.
Keywords: Kasaragod, school, Students, Quiz, Competition, District, Education, Quiz competition for High school students.