'ഗുരുസമാധി ദിനത്തില്‍ സ്‌പെഷല്‍ ക്ലാസെടുക്കുന്നത് ഒഴിവാക്കണം'
Sep 20, 2016, 09:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 20.09.2016) ശ്രീനാരായണ ഗുരുവിന്റെ സമാധി ദിനമായ 21 ന് കാസര്‍കോട് ജില്ലയിലെ നിരവധി വിദ്യാലയങ്ങളില്‍ സ്‌പെഷല്‍ ക്ലാസ് വെച്ച അധികൃതരുടെ നടപടി അനുചിതമാണെന്നും ഇത്തരം നിലപാടുകളില്‍ നിന്നും ബന്ധപ്പെട്ട അധികൃതര്‍ പിന്മാറണമെന്നും ശ്രീനാരായണ ഗ്ലോബല്‍ മിഷന്‍ കാസര്‍കോട് ജില്ലാ പ്രസിഡന്റ് അഡ്വ. കെ സി ശശീന്ദ്രന്‍, ജനറല്‍ സെക്രട്ടറി ഉദിനൂര്‍ സുകുമാരന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
കാഞ്ഞങ്ങാട്, കാസര്‍കോട്, നീലേശ്വരം, ഉദുമ ഭാഗങ്ങളിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ പൊതു ഒഴിവ് ദിനമായി പ്രഖ്യാപിച്ച സമാധി ദിനത്തില്‍ രാവിലെ മുതല്‍ ക്ലാസെടുക്കാന്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗുരുവിനോട് കാണിക്കുന്ന വലിയ അനാദരവാണിത്. ഗുരുസമാധി ദിനാചരണ ചടങ്ങുകളില്‍ പങ്കെടുക്കേണ്ടുന്ന കുട്ടികളെയും ഈ തീരുമാനം വിഷമിപ്പിക്കുന്നുണ്ട്. ഡി ഡി ഇ ഉള്‍പെടെയുള്ള ഉദ്യോഗസ്ഥര്‍ ഇത് തടയാന്‍ നടപടി സ്വീകരിക്കണമെന്നും ഗ്ലോബല്‍ മിഷന്‍ ആവശ്യപ്പെട്ടു.
Keywords : Kanhangad, School, Education, Students, Sri Narayana Guru.

Keywords : Kanhangad, School, Education, Students, Sri Narayana Guru.