city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സി.ബി.എസ്. ഇ ഫീസ് വര്‍ധന പിന്‍വലിക്കാന്‍ മന്ത്രി ഇടപെടണം: പാരന്റ്‌സ് ടീച്ചേര്‍സ് അസോസിയേഷന്‍

കാസര്‍കോട്: സി.ബി.എസ്.ഇ. ബൈലോ നിഷ്‌ക്കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാതെ കേരളത്തിലെ അണ്‍-എയ്ഡഡ് സ്‌കൂളുകള്‍ അനിയന്ത്രിതമായി ഫീസ് വര്‍ധിപ്പിച്ചത് പിന്‍വലിപ്പിക്കാന്‍ വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കാന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് തയാറാകണമെന്ന് ഓള്‍ കേരളാ പാരന്റസ് ടീച്ചര്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സുധീര്‍.ജി. കൊല്ലാറ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

സ്‌കൂളുകളില്‍ ഫീസ് വര്‍ധിപ്പിക്കണമെങ്കില്‍ പാരന്റസ് റപ്രസെന്റേറ്റീവ്‌സും ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥന്‍ നിര്‍ദേശിക്കുന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തതിനുശേഷം മാത്രമേ  വര്‍ധിപ്പിക്കാവൂ എന്ന സി.ബി.എസ്.ഇ ബൈലോ  നിയമങ്ങള്‍ പാലിക്കാതെയാണ് മാനേജ്‌മെന്റുകള്‍ സംസ്ഥാനത്ത് 40 ശതമാനം മുതല്‍ 125 ശതമാനം വരെ ഫീസ് വര്‍ധിപ്പിച്ചിരിക്കുന്നത്. എന്‍.ഒ.സി ലഭിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നിബന്ധനകള്‍ കര്‍ശനമായി നടപ്പാക്കാന്‍ ഇവിടുത്തെ വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ തയാറാകാത്തതുകൊണ്ടാണ് മാനേജ്‌മെന്റുകള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്.

എന്‍.ഒ.സി ലഭിച്ച സ്‌കൂളുകളില്‍ ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥന്‍ പരിശോധന നടത്തി നിബന്ധനകള്‍ പാലിക്കാന്‍ വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ എന്‍.ഒ.സി റദ്ദ് ചെയ്യാനുള്ള ശുപാര്‍ശ നല്‍കാന്‍ അധികാരമുണ്ടായിട്ടും അതിന് തയാറാകാത്തതാണ് ഈ മേഖലയില്‍ അരാജകത്വത്തിന് വഴിയൊരുക്കുന്നത്.

ഹൈക്കോടതി വിധിയുടെ പേരും പറഞ്ഞ് ടീച്ചര്‍മാര്‍ക്ക് തുച്ഛമായ ശമ്പള വര്‍ധനവ് മാത്രം നല്‍കി മാനേജ്‌മെന്റുകള്‍ ഫീസ് പതിന്‍മടങ്ങ് കൂട്ടുകയാണ്.  ഇതിനെതിരെ മന്ത്രി ഇടപെട്ട് നിയമം കര്‍ശനമാക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. അല്ലാത്തപക്ഷം രക്ഷിതാക്കള്‍ എ.കെ.പി.റ്റി.എ വഴി പ്രക്ഷോഭ പരിപാടികള്‍ നടത്താന്‍ രക്ഷിതാക്കള്‍ തയാറാകുമെന്നും  മുന്നറിയിപ്പു നല്‍കി.
സി.ബി.എസ്. ഇ ഫീസ് വര്‍ധന പിന്‍വലിക്കാന്‍ മന്ത്രി ഇടപെടണം: പാരന്റ്‌സ് ടീച്ചേര്‍സ് അസോസിയേഷന്‍

ലാഭം ആഗ്രഹിക്കാതെ വിദ്യാര്‍ത്ഥികളുടെ പഠനം മാത്രം ലക്ഷ്യമെന്ന് പറഞ്ഞ് അംഗീകാരം ലഭിച്ച സ്‌കൂളുകള്‍ അന്യായമായി ഫീസ് വര്‍ധിപ്പിക്കുന്ന നടപടികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി തയാറാകണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. കാസര്‍കോട് ജില്ലയിലെ സ്‌കൂളുകളില്‍ നടക്കുന്ന ഇതുപോലുള്ള നിയമവിരുദ്ധമായ ഫീസ് വര്‍ധനവ് പിന്‍വലിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കുന്നതിനുമുള്ള ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ജില്ലയിലെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ രക്ഷകര്‍ത്താക്കളുടെ യോഗം ജൂണ്‍ 19 ന് ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ഹോട്ടല്‍ സിറ്റി ടവര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും.

ജില്ലയിലെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകളിലെ പാരന്റ്‌സിന്റേയും ടീച്ചര്‍മാരുടെയും പ്രശ്‌നങ്ങള്‍ അറിയുന്നതിനും അറിയിക്കുന്നതിനും www.akpta.com എന്ന വെബ്‌സെറ്റില്‍ ബന്ധപ്പെടാവുന്നതാണ്.

വാര്‍ത്താസമ്മേളനത്തില്‍ സംഘാടകസമിതി ഭാരവാഹികളായ സി എല്‍ ഹമീദ്, കെ.ടി രവികുമാര്‍, നിസാര്‍ ഫാത്തിമ, കെ.എ മുഹമ്മദ്ബഷീര്‍, കെ.സി മന്‍സൂര്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords:  C.B.S.C, Fees, Increase,  Minister P.K Abdu rabb, Education, Press meet, Kerala, Inter National News,National News, World News, Gulf News, Educational News,Health News, Sports News, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia