city-gold-ad-for-blogger

കാസര്‍കോട് ജില്ലയില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ പിന്നോക്കം നില്‍ക്കുന്ന സാഹചര്യം പരിഹരിക്കുന്നതിന്റെ ഭാഗമായി സിവില്‍ സ്റ്റേഷനില്‍ പി എസ് സി ഫെസിലിറ്റേഷന്‍ സെന്റര്‍ ആരംഭിച്ചു

കാസര്‍കോട്: (www.kasargodvartha.com 26.07.2019) സര്‍ക്കാര്‍ ജോലികള്‍ നേടുന്നതില്‍ നിന്നും കാസര്‍കോട് ജില്ലയില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ പിന്നോക്കം നില്‍ക്കുന്ന സാഹചര്യം പരിഹരിക്കുന്നതിന്റെ ഭാഗമായി സിവില്‍സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പി എസ് സി ഫെസിലിറ്റേഷന്‍ സെന്റര്‍ ആരംഭിച്ചു. കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ സഹകരണത്തോടെ ആരംഭിച്ച കേന്ദ്രത്തിന്റെ ഉദ്ഘാടനം എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ നിര്‍വ്വഹിച്ചു. ജില്ലയുടെ പിന്നാക്കാവസ്ഥയുടെ പ്രധാനകാരണങ്ങളില്‍ ഒന്നായി പ്രഭാകരന്‍ കമ്മീഷന്‍ കണ്ടെത്തിയത് ജില്ലയിലെ സര്‍ക്കാര്‍ വകുപ്പുകളില്‍ നാട്ടുകാരായ ഉദ്യോഗസ്ഥരുടെ അഭാവമാണെന്നും ഇത് പരിഹരിക്കാന്‍ കൂട്ടായ ശ്രമങ്ങള്‍ അത്യാവശ്യമാണെന്നും എംഎല്‍എ പറഞ്ഞു.

1984 മുതല്‍ ജില്ലയില്‍ 29,000 പേര്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും ഇതില്‍ എത്രപേര്‍ക്ക് ജോലി ലഭിച്ചുവെന്നത് അന്വേഷിക്കേണ്ടിയിരിക്കുന്നു. 15 വയസ്സില്‍ തന്നെ ഒരാള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത് വിരമിക്കല്‍ പ്രായം കഴിഞ്ഞാലും ജോലി ലഭിക്കാത്ത സാഹചര്യം നിലവിലുണ്ടെന്നും ഇതിന് കാരണമായി വര്‍ത്തിക്കുന്ന നിയമ സാങ്കേതികത്വം മാറ്റേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലയിലെ വിവിധ വകുപ്പുകളില്‍ നാട്ടുകാരായ ഉദ്യോഗസ്ഥര്‍ ഉണ്ടാവുന്നത്  ജില്ലയുടെ വികസനത്തിന് ഊര്‍ജം പകരുമെന്നും സര്‍ക്കാര്‍ ജോലികളില്‍ ജില്ലയില്‍ നിന്നുള്ളവരുടെ പ്രാതിനിധ്യം കുറയുന്നതില്‍ കാസര്‍കോട്ടുകാര്‍ വിമര്‍ശനാത്മകമായി വിശകലനം ചെയ്യണമെന്നും അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍ പറഞ്ഞു. പി എസ് സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിന് വേണ്ടി സഹായകേന്ദ്രമൊരുക്കുന്ന സേവനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ഉദ്യോഗാര്‍ത്ഥികള്‍ മുന്നോട്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫെസിലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ വികെ സന്തോഷ് കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദന്‍, ഹൊസ്ദുര്‍ഗ് എംപ്ലോയ്മെന്റ് ഓഫീസര്‍ പി ടി ജയപ്രകാശ്, എംപ്ലോയ്മെന്റ് ഓഫീസര്‍മാരായ കെ ഗീതാകുമാരി, എ ഷീജ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ജില്ലാ പിഎസ്സി ഓഫീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസിന് കെ പി എസ് സി സെക്ഷന്‍ ഓഫീസര്‍ ബി രാധാകൃഷ്ണ നേതൃത്വം നല്‍കി.

എന്താണ് പി എസ് സി ഫെസിലിറ്റേഷന്‍ സെന്റര്‍

വിദൂര ഗ്രാമീണ മേഖലകളിലെ ഉദ്യോഗാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷകളെ കുറിച്ച് അവബോധം സൃഷ്ടിക്കാനും സഹായം ലഭ്യമാക്കാനും എംപ്ലോയ്മെന്റ് വകുപ്പ് സംസ്ഥാനത്തെ വിവിധ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ ആരംഭിക്കുന്ന നൂതന സംരംഭമാണ് പിഎസ് സി ഫെസിലിറ്റേഷന്‍ സെന്റര്‍. കെ പി എസ് സി മുഖേന ലഭ്യമാക്കുന്ന ഓണ്‍ലൈന്‍ പരീക്ഷ പരിശീലനം, വണ്‍ടൈം രജിസ്ട്രേഷന്‍, സര്‍ട്ടിഫിക്കറ്റ് അപ്ലോഡിംഗ്, ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡിങ് തുടങ്ങിയ വിവിധ സേവനങ്ങള്‍ ഈ സഹായക കേന്ദ്രത്തില്‍ ലഭ്യമാകും. പി എസ് സി പരീക്ഷ സമ്പ്രദായത്തെ കുറിച്ച് കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിനായി കേന്ദ്രം സഹായകരമാവുമെന്നും പി എസ് സിയുടെ വിവിധ പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നതിനായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ സൗജന്യ പരിശീലന ക്ലാസുകള്‍ നടത്തി വരുന്നതായും ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫീസര്‍ വി കെ സന്തോഷ് കുമാര്‍ അറിയിച്ചു. ഈയിടെ നടത്തിയ പി എസ് സി യൂനിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷയ്ക്ക് 69 ഉദ്യോഗാര്‍ത്ഥികള്‍ക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന സൗജന്യപരിശീലനം നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാസര്‍കോട് ജില്ലയില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ പിന്നോക്കം നില്‍ക്കുന്ന സാഹചര്യം പരിഹരിക്കുന്നതിന്റെ ഭാഗമായി സിവില്‍ സ്റ്റേഷനില്‍ പി എസ് സി ഫെസിലിറ്റേഷന്‍ സെന്റര്‍ ആരംഭിച്ചു

കാസര്‍കോട് ജില്ലയില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ പിന്നോക്കം നില്‍ക്കുന്ന സാഹചര്യം പരിഹരിക്കുന്നതിന്റെ ഭാഗമായി സിവില്‍ സ്റ്റേഷനില്‍ പി എസ് സി ഫെസിലിറ്റേഷന്‍ സെന്റര്‍ ആരംഭിച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, psc, Examination, Top-Headlines, Education, PSC Facilitation Center opened in Civil Station 
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia